Vibes!!😍 മാൽദീവ്സിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഹൻസിക…🔥😍

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ഹൻസിക മോട്‌വാനി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് നായിക നടിയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. 2007 മുതൽ താരം നായിക വേഷത്തിൽ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. തമിഴ് തെലുങ്ക് കന്നഡ മലയാളം ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ്.

മോഡലിംഗ് രംഗത്തും താരം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. 5 മില്യൺ അടുത്ത ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തിരമാലകൾക്ക് നടുവിൽ അടിച്ചുപൊളിച്ച് നടക്കുന്ന ഹൻസികയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ ഹവ്വ എന്ന ഹിന്ദി സിനിമയിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഞ്ചോളം സിനിമകളിൽ താരം ബാലതാരം വേഷം കൈകാര്യം ചെയ്തു. അല്ലു അർജുൻ നായകനായി 2007 ൽ പുറത്തിറങ്ങിയ ദേശമുധുരു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി നായികവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

2008 ൽ ഈയടുത്ത് നമ്മളിൽ നിന്ന് വിട്ടുപോയ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ ബിന്ദസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിൽ അരങ്ങേറി. ധനുഷ് നായകനായി പുറത്തിറങ്ങിയ മാപ്പിലൈ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും ആദ്യമായി പ്രത്യക്ഷപ്പെട്ടു. മോഹൻലാൽ മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ വില്ലൻ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ.

Hansika
Hansika
Hansika
Hansika

Be the first to comment

Leave a Reply

Your email address will not be published.


*