ആണുങ്ങൾ മുണ്ട് മടക്കി കുത്തുമ്പോൾ പലതും കാണുന്നുണ്ടല്ലോ അതൊന്നും പ്രശ്നമല്ലേ?? ഞാൻ ഷോർട് ഡ്രസ്സ് ഇടുന്നതാണ് പ്രശ്നം: സദാചാരക്കാരോട് അനുപമ…

മലയാള ചലചിത്ര രംഗത്തെ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്. തുടക്കം വിജയകരമായ ഒരു സിനിമയിലൂടെ ആയതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും മറ്റു സിനിമ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം താരത്തിനെ സൃഷ്ടിക്കാൻ സാധിച്ചു.

2015 മുതൽ ഇതുവരെയും താരം സിനിമ മേഖലയിൽ സജീവമാണ്. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ ബിരുദ വിദ്യാഭ്യാസത്തിന് ശേഷം ആണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്.  അഭിനയ മേഖലയിൽ കരിയർ ആരംഭിച്ചതിനുശേഷം ഒരുപാട് മികച്ച സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിനെ അവസരം ലഭിക്കുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നുണ്ട്.

മലയാളത്തിൽ ആണ് താരം കരിയർ ആരംഭിച്ചത് എങ്കിലും ഇപ്പോൾ മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരത്തിന് ചിത്രങ്ങൾ പുറത്തിറങ്ങി കഴിഞ്ഞു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായത് താരം ഓരോ വേഷങ്ങളിലും കാണിക്കുന്ന  രീതിയിലെ വൈഭവം കൊണ്ട് തന്നെയാണ്. ഇപ്പോൾ താരത്തിനെ തെലുങ്ക് ഭാഷയിലും തമിഴകത്തും ഒരുപാട് ആരാധകരുണ്ട് മലയാളത്തിൽ പ്രേമം എന്ന സിനിമയിലൂടെ താരം നേടിയ ആരാധകരെ അതുപോലെ നിലനിർത്തുകയും ചെയ്യുന്നുണ്ട്.

പ്രേമത്തെ പോലെ തന്നെ ആരാധകർ ഏറ്റെടുത്ത ഒരു സിനിമയായിരുന്നു ദുൽഖർ സൽമാന്റെ കൂടെ അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങൾ. ഒരുപാട് മികച്ച പ്രേക്ഷക അഭിപ്രായവും പ്രീതിയും നേടാൻ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയും താരത്തെ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന് മലയാളത്തിൽ പോലെ തന്നെ മറ്റു ഭാഷകളിൽ നിന്നും ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരം ലഭിക്കാൻ കാരണവും അത് തന്നെയാണ്.

വളരെ മികവുള്ള അഭിനയം കാഴ്ചവെച്ച അതുകൊണ്ടുതന്നെ താരത്തിന് ഇതിനോടകം തന്നെ ഒരുപാട് അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. പ്രേമം എന്ന സിനിമക്ക് തന്നെ ഒന്നിലധികം അവാർഡുകൾ താരത്തെ തേടിയെത്തി. ജനപ്രിയ നായിക, തുടക്കക്കാരി ഇങ്ങനെ തുടങ്ങി ഒരുപാട് അവാർഡുകളാണ് താരം നേടിയത്. മികച്ച സപ്പോർട്ടിംഗ് റോൾ കൈകാര്യം ചെയ്യുന്നതിനുള്ള അവാർഡും താരത്തെ തേടിയെത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങൾ എല്ലാം താരം സജീവമാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് താരത്തിന് പ്രേക്ഷകരും ആരാധകരും എടുക്കാറുള്ളത്. താരത്തിനെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. റെഡ് കാർപെറ്റ് വിത്ത്‌ ആർ ജെ മൈക്ക് എന്ന അഭിമുഖ പരിപാടിയിൽ ഈ അടുത്ത താരം പങ്കെടുക്കുകയുണ്ടായി. അതിൽ മൈക്ക് ചോദിച്ച ഒരുപാട് ചോദ്യങ്ങൾക്ക് താരം വ്യക്തമായി മറുപടി നൽകുകയായിരുന്നു.

ആർ ജെ മൈക്ക്ന്റെ ചോദ്യം ഇങ്ങനെയായിരുന്നു. “ഈ സെലിബ്രിറ്റിസിന്റെയും പെൺകുട്ടികളുടേയും വസ്ത്രത്തിലെ ഇറക്കത്തിന്റെ മേൽ വരുന്ന കമന്റുകൾക്ക് കൊടുക്കാൻ ഇഷ്ടപ്പെടുന്ന മറുപടി? “. അതിന് അനുപമ നൽകിയ മറുപടി ഇങ്ങനെയാണ് ” ചേട്ടൻ മുണ്ട് ഉടുക്കാറുണ്ടോ എന്ന് ഞാൻ ആദ്യം ചോദിക്കും.. അതെന്തുകൊണ്ടാണ് എന്ന് ആർ ജെ യുടെ മറുചോദ്യത്തിനു.. അല്ല ചേട്ടൻ മുണ്ടു മടക്കി കുത്തുമ്പോൾ പലതും കാണാറുണ്ടല്ലോ.!!! എന്നായിരുന്നു.

Anupama
Anupama
Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*