

സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അനാർക്കലി മരിക്കാർ. 2016 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ് ചെയ്തു വെച്ച് ഒരുപാട് കഥാപാത്രങ്ങളിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഇപ്പോഴും താരം അറിയപ്പെടുന്നത് അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

2016 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് റൊമാന്റിക് മൂവി ആനന്ദത്തിൽ കൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പഠന മേഖലയിലും താരം ചില്ലറക്കാരിയല്ല മാസ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് താരം തന്റെ കരിയറിനെയും ജീവിതത്തെയും അഭിനയ മേഖലയിലേക്ക് ചേർത്ത് വെക്കുന്നത്. ഇപ്പോൾ തിരക്കുള്ള അഭിനേത്രിയാണ് താരം.

തൊട്ടടുത്ത വർഷം രണ്ടാം സിനിമയായ അഭിമാനം എന്ന സിനിമയിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനും സിനിമാമേഖലയിൽ താരത്തിന് ഒരുപാട് പ്രശംസകൾ ലഭിക്കാറുണ്ട്. വിമാനത്തിനു ശേഷം താരത്തെ പ്രേക്ഷകർ കണ്ടത് അമലയിലെ അത്യുഗ്രൻ പെർഫോമൻസ്ലൂടെയാണ്. വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് സിനിമയിൽ താരം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകപ്രീതി ആ കഥാപാത്രത്തിലൂടെ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.

പിന്നീട് ആസിഫ് അലി നായകനായ പുറത്തുവന്ന മന്ദാരം എന്ന സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് മന്ദരത്തിലെ കഥാപാത്രത്തെ സ്വീകരിച്ചത്. അതിനു ശേഷം പിന്നീട് താരത്തിനായി പുറത്തുവന്ന സിനിമ ഉയരെ ആണ്. ടോവിനോ തോമസ് പാർവ്വതി തിരുവോത്ത് എന്നിവരോട് കൂടെ കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ഫോളോവേഴ്സും ആരാധകരും ഉള്ള താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ തായ് അഭിപ്രായം പറയാനുള്ള ചങ്കൂറ്റവും താരത്തിനുണ്ട് അത് എങ്ങനെ നേടിയത് എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

വളരെ പെട്ടെന്നാണ് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത് ചെറുപ്പകാലത്ത് സംഭവിച്ച ഒരു അനുഭവവും ആ സമയത്ത് സ്വന്തം മാതാവ് നൽകിയ പ്രചോദനവുമാണ് തന്റെ ധൈര്യത്തിന് പിന്നിൽ എന്നാണ് താരം പറയുന്നത്. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരാൾ ചോക്ലേറ്റ് തരികയും അതിനു ശേഷം ശരീരത്തിൽ പല ഭാഗത്തിലും സ്പർശിക്കാൻ ശ്രമിച്ചു. ഞാൻ ഇക്കാര്യം വീട്ടിലെത്തി ഉമ്മയോട് പറഞ്ഞു എന്ന് താരം പറയുന്നു

പെൺകുട്ടികൾ തന്നെ തങ്ങൾ നേരിടുന്ന ഇത്തരം സാഹചര്യങ്ങൾ നേരിടണം എന്നാണ് ഉമ്മ തനിക്ക് നൽകിയ ഉപദേശം. ആ വാക്കുകൾ ആണ് ഇന്നും എന്തും തുറന്നു പറയാനും പ്രതികരണം നടത്താനും തനിക്ക് കഴിയാൻ കാരണം എന്നാണ് താരം പറയുന്നത്. ജീവിതത്തിൽ ഉണ്ടായ ചില സാഹചര്യങ്ങൾ നമുക്ക് വല്ലാത്തൊരു പ്രചോദനം നൽകും എന്നാണ് ഇതിലൂടെ താരം പ്രേക്ഷകരോട് പറയുന്നത്






Leave a Reply