തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി… അമല പോളിന്റെ വാക്കുകൾ തരംഗമാകുന്നു….

അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് അമലാപോൾ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം സജീവമായി ഇപ്പോൾ അഭിനയിക്കുന്നു. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം വളരെ ചെറിയ വേഷങ്ങളിലൂടെ തന്നെ തെളിയിച്ചത് കൊണ്ടാണ് ഭാഷകൾക്ക് അപ്പുറം താരത്തിന് അവസരങ്ങൾ ലഭിക്കുന്നതും ആരാധകർ ഉണ്ടായതും.

2009 മുതൽ സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ യും പ്രേക്ഷക അഭിപ്രായം സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നത് ഓരോ വർഷവും തന്നത് ഭാവങ്ങളോടെ ഉൾക്കൊണ്ട് അഭിനയിക്കുന്നതു കൊണ്ട് തന്നെയാണ്.

മൈന എന്ന സിനിമയിലൂടെയാണ് താരത്തിന് കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടായത് അതിനുശേഷം മലയാളത്തിലും ഇതര ഭാഷകളിലും ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിനെ ക്ഷണം വന്നു. സിനിമ അഭിനയം മേഖലയിൽ സജീവമായതു പോലെതന്നെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഗ്ലാമറസ് ഫോട്ടോകളും താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. യോഗ, ഫിറ്റ്നസ് ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് താരം പങ്കുവെക്കുന്നത് എല്ലാം ഞൊടിയിടയിൽ വൈറൽ ആകുന്നതും പതിവാണ്.

സിനിമാ മേഖലയിൽ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ ഉണ്ടായ തിരിച്ചറിവുകളെ കുറിച്ച് താരം തുറന്നു പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വ്യക്തിപരമായി ചെയ്ത പല കാര്യങ്ങളും തന്‍റെ തൊഴിലിൽ തിരിച്ചടി ആയി എന്ന് താരം ഓർത്ത് പറയുകയാണ്. ജീവിതത്തെയും സിനിമയെയും രണ്ടായി കാണാനുള്ള കല എനിക്ക് വശമില്ലായിരുന്നു എന്നും അതുകൊണ്ട് ഒരുപാട് ഖേദിക്കേണ്ടി വന്നു എന്നും താരം പറയുന്നു.

2020 ലാണ് താരത്തിന്റെ അച്ഛൻ മരണപ്പെടുന്നത്. അച്ഛന്‍റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടു പോയി എന്നും എന്‍റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് അപ്പോൾ ആണ് ഉണ്ടായത് എന്നും താരം പറഞ്ഞിരുന്നു. അത് ആത്മ പരിശോധനയുടെ ഘട്ടമായിരുന്നു എന്നും താരം പറയുന്നു. ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി എന്നും താരം കൂട്ടിച്ചേർത്തു.

കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍ എന്ന തിരിച്ചറിവ് എനിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. ഇന്ന് എനിക്ക് എന്‍റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു എന്നും ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ് എന്നുമെല്ലാം താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Amala
Amala
Amala
Amala
Amala
Amala

Be the first to comment

Leave a Reply

Your email address will not be published.


*