അമ്മക്ക് മുന്നിൽ വെച്ച് എനിക്ക് ഉമ്മവെക്കുന്നത് അഭിനയിക്കാൻ കഴിയില്ല; കാവ്യാ അന്ന് പറഞ്ഞ നിബന്ധനകളെ കുറിച്ച് സംവിധായകൻ…!!

മലയാളത്തിൽ ശാലീന സൗന്ദര്യത്തിന് പര്യായമായി പറയാൻ കഴിയുന്ന അഭിനേത്രിയാണ് കാവ്യ മാധവൻ. എല്ലാവരാലും അംഗീകരിക്കപ്പെടുന്ന അഭിനയ വൈഭവവും സൗന്ദര്യവും താരത്തിന് ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഒരുപാട് മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ പ്രേക്ഷക പ്രീതി സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

ഒരുപാട് മികച്ച വേഷങ്ങളിലൂടെ കാവ്യയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ താരം തെളിയിച്ചതാണ്. ഒട്ടനവധി വേഷങ്ങളിലൂടെ താരം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നു. സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ല എങ്കിലും ഒരുപാട് ആരാധകർ ഇന്നും താരത്തിനുണ്ട്.

വളരെ ചെറുപ്പത്തിൽ തന്നെ താരം സിനിമ അഭിനയ ജീവിതം ആരംഭിച്ചിരുന്നു. പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ കാവ്യ ആദ്യമായി നായികയായി എത്തിയത് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ കമൽ പറയുന്ന വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സിനിമയിലെ ചുംബന രംഗം അഭിനയിക്കാൻ താരം പറഞ്ഞ നിബന്ധനകൾ ആയിരുന്നു സംവിധായകൻ കമൽ പറയുന്നത്. കാവ്യയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച ഒരു ചിത്രമായിരുന്നു അഴകിയ രാവണൻ. ഭാനുപ്രിയയുടെ കുട്ടിക്കാലമായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ് പ്രശസ്ത സംവിധായകൻ കമൽ പറയുന്നത്.

വെണ്ണിലാചന്ദനകിണ്ണം എന്ന ഗാനം അതിപ്രശസ്തമാണ്. ഗാനരംഗത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യനെ കാവ്യ കുളക്കടവിൽ വെച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ട്. രംഗത്തെ കുറിച്ചാണ് സംവിധായകന് പറയാനുള്ളത്. അത്‌ ചെയ്യുവാൻ ഒരു തരത്തിലും കാവ്യ സമ്മതിക്കുന്നുണ്ടായിരുന്നില്ല എന്നും ഒരുപാട് നിബന്ധനകൾ വച്ചു കൊണ്ടായിരുന്നു ആ രംഗം താരം അഭിനയിച്ചത് എന്നാണ് സംവിധായകൻ പറയുന്നത്.

ഉമ്മ വെക്കുന്ന രംഗം എടുക്കുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു കാവ്യയുടെ ആദ്യ ആവശ്യം. അത് പറ്റില്ല മോളെ ഞാനും ക്യാമറാമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിർത്താം എന്ന് പറഞ്ഞതും കാവ്യ സമ്മതിച്ചില്ല എന്നും അമ്മ ഉണ്ടെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് കാവ്യ പറഞെന്നും അദ്ദേഹം പറയുകയുണ്ടായി. അവസാനം അമ്മയെ മാറ്റി നിർത്തിയാണ് ആ രംഗം ചിത്രീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Kavya
Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*