സാരിയിൽ അഴകായി സ്റ്റാർ മാജിക് ഫെയിം 😍🥰 കിടിലൻ ഫോട്ടോകളിൽ തിളങ്ങി ഡയാന ഹമീദ്….

നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. 2019 ലാണ് താരത്തിന്റെ ആദ്യ സിനിമ പുറത്തു വരുന്നത്. 2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മികച്ച അഭിനയം തുടക്കം മുതൽ താരം പ്രകടിപ്പിച്ചു. അങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞത്.

യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു. 2020 ൽ പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നതു കൊണ്ടാണ് തമിഴകത്തും താരത്തിന് അവസരം ലഭിച്ചത്. മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ താരം കൈകര്യം ചെയ്യുകയും നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തു.

താരം തന്റെ കരിയർ ആരംഭിക്കുന്നത് ഒരു അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോൾ മലയാളികൾക്കിടയിൽ ആരാധകരുള്ളത് പോലെ തന്നെ തമിഴകത്തും ഉണ്ട്.

സിനിമ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നൽകാൻ താരത്തിന് സാധിച്ചു. ഫ്ലവർസ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതലും ആരാധകരെ നേടിയെടുത്തത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ഇന്ന് കാണുന്ന ജനപിന്തുണ നേടിയെടുത്തത് എന്ന് ചുരുക്കം. ഒരു നല്ല മത്സരാർത്ഥി എന്ന നിലയിൽ താരത്തിന് മികച്ച പിന്തുണയും ഉണ്ട്.

അഭിനയത്തിൽ എന്നതു പോലെതന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മികച്ച അഭിപ്രായങ്ങൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് ആരാധകർ നൽകാറുണ്ട്.

താരതിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു വെറൈറ്റി രീതിയിലാണ് സാരി ധരിച്ചിരിക്കുന്നത് എന്നതും ഫോട്ടോ വൈറലായതിന് കാരണമാണ്. അതിനെല്ലാം അപ്പുറം അഭിനയത്തിലൂടെ താരം നേടിയ സജീവമായ ആരാധകരാണ് ഫോട്ടോ ഏറ്റെടുത്തത്.

Dayyana
Dayyana
Dayyana
Dayyana

Be the first to comment

Leave a Reply

Your email address will not be published.


*