

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ശ്രദ്ധ ദാസ്. മലയാളം കന്നഡ തെലുങ്ക് ബംഗാളി ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2008 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ ശ്രദ്ധ ദാസ് എന്ന കലാകാരിക്ക് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. വ്യത്യസ്തമായ ഭാഷകളിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്.

2008 ൽ സിദ്ദു ഫ്രം സീകകുളം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നു വരുന്നത്. ഹോസ പ്രേമ പുരാണ എന്ന സിനിമയിൽ 2012 ൽ അഭിനയിച്ചുകൊണ്ട് താരം കന്നട സിനിമാലോകത്തേക്ക് ചുവടുവെച്ചത്. 2013 വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന മലയാള സിനിമയിലും താരം അഭിനയിച്ചു.

അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ ടു ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ലാഹോർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ൽ ദി റോയൽ ബംഗാൾ ടൈഗർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബംഗാളിയിലും അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ വേഷങ്ങൾ ചെയ്താലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് തരത്തിലുള്ള ഡ്രെസ്സുകളിലും അതി മനോഹരിയായാണ് താരത്തെ കാണാറുള്ളത്. മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ കളിച്ചുല്ലസിക്കുന്ന താരത്തെയും സുഹൃത്തുക്കളെയും ആണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടന്നാണ് തരത്തിന്റെയും സുഹൃത്തുക്കളുടെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.






Leave a Reply