

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇതിനകം 15 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഒരുപാട് മികച്ച കഥാപാത്രങ്ങളെ സിനിമാപ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിലെ സംവിധായകരുടെ ഫസ്റ്റ് ചോയ്സ് എന്ന നിലയിലേക്ക് താരം ഉയർന്നിരിക്കുകയാണ്.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ട് ഇരിക്കുകയാണ്. ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരം നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികളുടെ അഭിരുചിയെ വിമർശിക്കുന്ന രൂപത്തിൽ ഒരു പ്രസ്താവനയാണ് താരം നടത്തിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് പൊക്കിൾ നോടും കുട്ടി ഉഡുപ്പിനോടും ആണ് കൂടുതൽ താല്പര്യമെന്ന പ്രസ്താവനയാണ് താരം ഇറക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് സിനിമ. പിന്നീട് ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും തന്നെ വരവ് അറിയിച്ചു. ഹൃതിക് റോഷൻ നായകനായി 2016 ൽ പുറത്തിറങ്ങിയ മോഹൻജദാരോ യാണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ.

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നോടൊപ്പം 2 സിനിമകളിൽ നായികയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.റാം ചരൺ നായകനായി പുറത്തിറങ്ങിയ രംഗസ്ഥലം എന്ന സിനിമയിൽ ജിഗെല് റാണിയായി ഐറ്റം ഡാൻസ്ൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മണ്ട സിനിമകളായ രാധേശ്യാം, ആചാര്യ, ബീസ്റ്റ് തുടങ്ങിയ സിനിമകളിൽ നായികയായി പ്രത്യക്ഷപ്പെടുന്നത് താരമാണ്.










Leave a Reply