

ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ച്കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാർ ഉണ്ട്. ഇത്തരത്തിലുള്ള ഒരു കലാകാരിയാണ് കാർത്തിക മുരളീധരൻ. കേവലം രണ്ട് സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ ഇപ്പോൾ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

2017 ൽ മലയാളത്തിലെ യുവതാരം ദുൽഖർ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കോമ്രേഡ് ഇൻ അമേരിക്ക യിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ, “സാറ മേരി കുര്യൻ നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല” എന്ന ദുൽഖർ സൽമാന്റെ ഡയലോഗ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

2018 ൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അങ്കിൾ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു ശ്രുതി. ആ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഈ രണ്ടു സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിന് ആരാധകർ ഏറെയാണ്.

നടിയെന്ന നിലയിൽ മോഡൽ എന്ന പേരിലും അറിയപ്പെടുന്ന താരം പ്രശസ്ത സിനിമാട്ടോഗ്രാഫർ സി വി മുരളീധരന്റെ മകളാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നത് ആണെങ്കിലും തന്റെ സ്വന്തം കഴിവുകൊണ്ട് സിനിമയിൽ നിലനിൽക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും താരം പങ്കെടുക്കുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് പ്രേക്ഷകർ ഫോട്ടോകൾക്ക് നൽകാറുള്ളത്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വണ്ണമുള്ളതിന്റെ പേരിൽ ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം.

ചെറുപ്പം മുതൽ ബോഡി ഷൈമിങ് നേരിട്ടിരുന്നു വെന്നും സിനിമയില്‍ എത്തിയപ്പോള്‍ ഈ പരിഹാസം കൂടിയെന്നും താരം പറയുന്നു. ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയത് എന്ന് ശരീരം ഭാരം കുറച്ച് മേക്കോവർ നടത്തിയപ്പോൾ താരം പറഞ്ഞിരുന്നു.

കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു. ഞാന്‍ അത് ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ശരീര ഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ ചെറുക്കാൻ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനോട് പോരാടിയത് എന്നും താരം കുറിച്ചിട്ടുണ്ട്.





Leave a Reply