

ഹിന്ദി സിനിമാലോകത്ത് സജീവമായ താരമാണ് ജാക്വലിൻ ഫെർണാണ്ടസ്. താരം ഹിന്ദി സിനിമയിൽ സജീവമാണെങ്കിലും താരത്തിന്റെ ജന്മനാട് ശ്രീലങ്കയാണ്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം പിന്നീടാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ് താരം. 2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയിയും കൂടിയാണ് താരം. 2009 ൽ പുറത്തിറങ്ങിയ അലാവുദ്ദീൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

സൂപ്പർ ഹിറ്റ് സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മർഡർ 2 വിലൂടെയാണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഹൗസ് ഫുൾ ടു, റേസ് 2, കിക്ക്, ഹൌസ്ഫുൾ 3, റേസ് 3, ബാഗി 2, സാഹോ, ബംഗിസ്ഥാന, ബ്രദർസ് തുടങ്ങിയവർ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. അഭിനയ മികവ് കൊണ്ട് ആരാധകരെ നേടാനും നിലയിൽ നിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. 2016-17 ലെ ടിവി റിയാലിറ്റി ഷോ ആയ ജലക്ക് ദികലാ ജ യുടെ വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രശംസിക്കപ്പെടുന്ന അഭിനയ മികവു കൊണ്ട് അത്ഭുതപ്പെടുത്തുന്ന താരമാണ് ജാക്വലിൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല. അതുകൊണ്ടുതന്നെ ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് സമൂഹമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സുള്ള താരം പങ്കുവെക്കുന്ന വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഒരു പോസ്റ്റ് ആണ്. 200 കോടി തട്ടിപ്പു കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി വലിയ അടുപ്പത്തിലായ താരം ഇപ്പോള്‍ അതില്‍ പശ്ചാത്തപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് വിലപിടിപ്പുള്ള സമ്മാനങ്ങളും മോഹന വാഗ്ദാനങ്ങളും നൽകിയാണ് സുകേഷ് താരവുമായി അടുപ്പത്തിലായത്. പക്ഷേ ഇപ്പോൾ താരം പശ്ചാത്തപിച്ച് ആണ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം : ഈ നാട് എനിക്ക് എന്നും സ്ഹേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും മാധ്യമങ്ങളും എന്റെ കൂടെ നിന്നിട്ടുമുണ്ട്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. സുഹൃത്തുക്കളും ആരാധകരും ഇത് മനസിലാക്കുമെന്ന് കരുതുന്നു. എന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ തരത്തില്‍ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നത്. നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നു.





Leave a Reply