5 വർഷത്തെ ഈ യാത്ര എളുപ്പമായിരുന്നില്ല, എനിക്ക് വേണ്ടിയുള്ള ശബ്ദം കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന തോന്നൽ : ഭാവനയുടെ കുറിപ്പ് വൈറൽ….

മലയാളികൾ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കുന്ന അഭിനേത്രിയാണ് ഭാവന. ചെയ്ത വേഷങ്ങൾ വളരെ ക്യൂട്ട് ആയും ഭംഗിയായും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചത് കൊണ്ടു തന്നെയാണ് മലയാളികൾക്കിടയിൽ ഇങ്ങനെ ഒരു സ്നേഹം താരത്തോട് ഉണ്ടായത്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ഓരോ വേഷവും അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് താരം എത്തിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ താരത്തിനു സംഭവിച്ച അതിക്രമം വളരെ ഞെട്ടലോടെണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരത്തിന് ഒരു അക്രമം സംഭവിച്ചു എന്നത് വളരെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത് ആഘാതത്തിൽ നിന്ന് പ്രേക്ഷകർക്ക് മുക്തി ലഭിക്കാൻ ഒരുപാട് സമയം വേണ്ടി വരികയും ചെയ്തു. പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു അത്. സംഭവം കഴിഞ്ഞ അഞ്ചുവർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ആരാധകർക്കിടയിൽ ഈ സംഭവം മറന്നിട്ടില്ല.

ആ സമയത്ത് തന്നെ അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും അറസ്റ്റും കാര്യങ്ങളും എല്ലാം ഉണ്ടായി. നീതി നിഷേധിക്കപ്പെട്ട അഞ്ച് ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. അതിനുശേഷം താരം വിവാഹിതയാവുകയും മറ്റു ഭാഷകളിൽ തന്റെ കരിയർ തിളങ്ങി നിൽക്കാൻ മാത്രം മികച്ച വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. താരത്തിനോടുള്ള ഇഷ്ടം ഇപ്പോഴും മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ ഇതര ഭാഷകളിൽ സിനിമകൾ റിലീസ് ചെയ്യുമ്പോൾ അവരുടെ സ്നേഹപ്രകടനങ്ങളിൽ നിന്ന് മനസ്സിലാക്കാം.

മലയാള സിനിമയിൽ താരം പിന്നീട് സജീവമായില്ല എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ തന്റെ ആരാധകർക്ക് വേണ്ടി നിരന്തരം ഫോട്ടോകളും വിശേഷങ്ങളും താരം പങ്കുവെക്കുമായിരുന്നു. അതിക്രമം നടന്ന അഞ്ച് വർഷം കഴിഞ്ഞ ഈ സമയത്ത് താരം പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർ വലിയ ആരവത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. വലിയ പിന്തുണയാണ് താരത്തിന് പോസ്റ്റിനെ ലഭിച്ചുകൊണ്ടിരിക്കുന്നത് സെലിബ്രേറ്റികൾ അടക്കം പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെട്ടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അ തിക്ര മത്തിന് ഇടയില്‍ അ ടിച്ചമര്‍ ത്തപ്പെട്ടിരിക്കുകയാണ് . കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദ ആകാനും ഒറ്റപ്പെടുത്താനും, ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നിലയ്ക്കാതെ ഇരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും , ഞാന്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.

Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*