മെലിഞ് സുന്ദരിയായ അർച്ചന കവി 😍🔥 എജ്ജാതി ട്രാൻസ്ഫോർമേഷൻ എന്ന് ആരാധകർ….

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാതാരം ആണ് അർച്ചന കവി. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി യൂട്യൂബർ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരം ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

2009 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സൂപ്പർഹിറ്റ് സിനിമയിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ടു.

നീലത്താമര എന്ന സിനിമയിൽ കുഞ്ഞിമാളു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയിലെ അഭിനയം കണ്ട് അവതാരകൻ ലാൽ ജോസ് താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ” അഭിനയത്തോട് ജന്മനാ കഴിവുള്ള കുട്ടിയാണ് അർച്ചന” എന്നായിരുന്നു സംവിധായകൻ ലാൽജോസ് താരത്തെ കുറിച്ച് പറഞ്ഞത്.

2016 മുതൽ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. സിനിമയിൽ താരം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി ഇന്നും നിലകൊള്ളുന്നു. നാല് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. താരത്തിന്റെ ട്രാൻസ്ഫോർമേഷൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കഠിനമായ വർക്കൗട്ട് ചെയ്ത് ശരീരം ഫിറ്റ്നസ് വീണ്ടെടുത്ത താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. താരം സാധാരണയായി വർക്കൗട്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

നീലത്താമര എന്ന സിനിമയ്ക്ക് ശേഷം താരം അഭിനയിച്ച മമ്മി ആൻഡ് മീ എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ജെവൽ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയിൽ താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. പക്ഷേ സിനിമ ബോക്സ് ഓഫീസിൽ പരാജയമാണ് നേരിട്ടത്.

ആരവൻ എന്ന സിനിമയിൽ ച്ചിമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. 2013 ൽ ബാങ്ക് ബെഞ്ചേർസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും വരവ് അറിയിച്ചു. അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടിമന്നൻ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഏഷ്യാനെറ്റിലെ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന റിയാലിറ്റി ഷോ യിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടു.

Archana
Archana
Archana
Archana
Archana
Archana

Be the first to comment

Leave a Reply

Your email address will not be published.


*