ഞാൻ കൂടെ അഭിനയിച്ചതിൽ കൂടുതൽ അടുപ്പം ഉള്ളത് ദിലീപ്പ് ഏട്ടൻ ആണ്… ഞാൻ ചന്ദ്രേട്ടൻ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത് : അനുശ്രീ….

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അനുശ്രീ. 2012 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ലാൽ ജോസ് സിനിമയായ ഡയമണ്ട് നെക്‌ളേസിൽ ആണ് താരം അഭിനയിക്കുന്നത്. സൂര്യ tv യിലെ ഒരു റിയാലിറ്റി ഷോ യിൽ താരം പങ്കെടുത്തതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ ലാൽ ജോസ് താരത്തെ നോട്ട് ചെയ്യുകയും പിന്നീട് തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

മലയാള സിനിമയിൽ സജീവമായി നില കൊള്ളുന്ന താരം 2012 ലാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ശക്തമായ ഒരുപാട് സ്ത്രീ കഥാ പത്രങ്ങളെ താരം അവതരിപ്പിക്കുകയും അതിലൂടെ എല്ലാം സ്ത്രീ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് കഴിയുകയും ചെയ്തു.

നിലവിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളാണ് താരം. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. ചന്ദ്രേട്ടൻ എവിടെയാ, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, മധുര രാജ, ആദി, മൈ സാന്ത തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. 12 മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

തുടക്കം മുതൽ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകരുടെ കയ്യടി സ്വീകരിച്ചവയായിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത്. ഒരുപാട് ആരാധകരെ ആ ഒരൊറ്റ സിനിമ കൊണ്ട് താരത്തിന് നേടാൻ സാധിച്ചു. അത് പോലെ തന്നെ ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായും, മത്സരാർഥിയായും, വിധി കർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും താരം തിരക്കുള്ള വ്യക്തിയാണ് താരം.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ശാലീന സുന്ദരിയായി സാരിയിലുള്ള ഫോട്ടോകളാണ് കൂടുതലും പങ്ക് വെക്കുന്നത്. ഒരുപാട് ഫോട്ടോ ഷൂട്ട്ടിലും താരം പങ്കെടുക്കുന്നത്.

ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്നുള്ള അനുഭവം ആയതുകൊണ്ടാൻ വളരെ പെട്ടന്ന് ആളുകൾ ഏറ്റെടുക്കുന്നത്. ഞാൻ കൂടെ അഭിനയിച്ചതിൽ കൂടുതൽ അടുപ്പം ഉള്ളത് ദിലീപേട്ടനോട് ആണ് എന്നാണ് താരം പറയുന്നത്. ഞാൻ ചന്ദ്രേട്ടൻ എന്നാണ് ദിലീപേട്ടനെ സ്നേഹത്തോടെ വിളിക്കുന്നത് എന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗമായത്.

Anusree
Anusree
Anusree
Anusree

Be the first to comment

Leave a Reply

Your email address will not be published.


*