

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയമാണ് വനിത മാഗസിനും ദിലീപും. ദിലീപും കാവ്യയും അടങ്ങുന്ന ഫാമിലി ഫോട്ടോ വനിത മാഗസിൻ കവർ ഫോട്ടോ ആയി പുറത്തുവന്നതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഇതിനെ ചൊല്ലിയുള്ള ചൂടുള്ള ചർച്ച ഉയർന്നത്.

വനിത മാഗസിൻ ഫോട്ടോ യോടൊപ്പം നൽകിയ ക്യാപ്ഷനാണ് പലരെയും അസ്വസ്ഥരാക്കിയത് എന്നത് വാസ്തവം. ‘ സ്ത്രീകളുടെ വഴികാട്ടി’ എന്നാണ് വനിത മാഗസിൻ മോട്ടോ. പിന്നീടാണ് സോഷ്യൽ മീഡിയയിൽ പല രീതിയിലുള്ള ട്രോളുകൾ ദിലീപിനെതിരെ വന്നത്.
വനിത മാഗസിൻ എതിരെയും ദിലീപിനെതിരെയും തിരിഞ്ഞിരിക്കുകയാണ് ആക്ടിവിസ്റ്റ് റെസ്മി ആർ നായർ. താരം ഫേസ്ബുക്കിലൂടെ പ്രതിഷേധം പല രീതിയിൽ അറിയിക്കുകയും ചെയ്തു. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകൾ ഇങ്ങനെയാണ്.

“വനിതകളുടെ സുഹൃത്തും വഴികാട്ടിയും
മനോരമക്കാരെ കാണുന്ന വഴി തല്ലണം പിന്നെ കാര്യം തിരക്കണം എന്ന് പറയുന്നതിന്റെ ഇന്നത്തെ കാരണം.” “ജയലിൽ അനുസരണക്കാരനായി ചാമി ” “ചാമിക്കിഷ്ടം പുട്ടും കടലയും ” “വൃത ശുദ്ധിയിൽ നോമ്പ് നോറ്റു അയ്യനെക്കാണാൻ ചാമി കാത്തിരിക്കുന്നു ” “ജയിൽ ജീവനക്കാരുടെ പ്രിയങ്കരൻ ചാമി ” “ചാമി മാമൻ എന്ന് വരും പെങ്ങളുടെ കുഞ്ഞുങ്ങൾ എന്നും അമ്മയോട് തിരക്കും ” “കുടുംബത്തോടൊപ്പം ചാമിയുടെ ബർത്ത്ഡേയ് ആഘോഷം ചിത്രങ്ങൾ കാണാം ” “വെള്ള ലിനൻ ഷർട്ടിൽ സാധാരണക്കാരനായി ചാമി ” “ട്രെയിൻ യാത്രകളെ സ്നേഹിച്ചിരുന്ന ഒരു ഭിന്നശേഷിക്കാരൻ ഇവിടെ ഉണ്ട് “

“ഗോവിന്ദ ചാമിയുടെ കയ്യിൽ കോടികൾ ഉണ്ടായിരുന്നെങ്കിൽ മനോരമയിൽ വരേണ്ടിയിരുന്ന ചില തലക്കെട്ടുകൾ ആണ് . എന്ത് ചെയ്യാം ചാമിയുടെ കയ്യിൽ കോടികൾ ഇല്ലല്ലോ .”

“കോവാലൻ : രണ്ടു പെൺകുട്ടികളുടെ അച്ഛനായ എനിക്ക് ഒരൊറ്റ പ്രാർത്ഥനയെ ഉള്ളൂ
ദൈവം : എത്ര നല്ല മനിഷ്യൻ എന്താണ് മകനെ ആ ഒറ്റ കാര്യം .
കോവാലൻ : ഞാൻ റേപ് ചെയ്യാൻ കൊട്ടേഷൻ കൊടുത്തത് കോടതിയിൽ തെളിയിക്കപ്പെടരുതേ എന്ന്
ദൈവം : എഴിച്ചു പോടാ നാ യി ന്റെ മോനെ.”





Leave a Reply