അവനവന് കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്.. തുറന്നു പറഞ്ഞ് കനിഹ…

മലയാളികളുടെ പ്രിയതാരമാണ് കനിഹ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക്  താരം കടന്നുവന്നത്. ആദ്യം അഭിനയിച്ച മൂന്ന് സിനിമകളും വ്യത്യസ്ത ഭാഷകളിൽ ആണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 9 ഓളം സിനിമകളിൽ അഭിനയിച്ചതിനു ശേഷമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയ മികവ് തന്നെയാണ് വലിയ ഹൈലൈറ്റ്. പിന്നീട് തുടർച്ചയായി മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു. വിമർശനാത്മകമായ ചിന്താഗതിയാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.

ഏത് കാര്യവും മുഖം നോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ റളം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയാണ് ആദ്യം സിനിമ. താരം തൊട്ടടുത്ത വർഷം  ഒറ്റസി ചെപുട്ടുന്ന എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തെലുങ്കിലും അരങ്ങേറി. രണ്ടായിരത്തി മൂന്നിൽ അണ്ണാവൃ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും തുടങ്ങി.

2006 ൽ പുറത്തിറങ്ങിയ എന്നിട്ടും ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ദ്രോന 2010, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവുട്ടിയുടെ നാമത്തിൽ, ഹൗ ഓൾഡ് ആർ യൂ, മൈലാഞ്ചി മൊഞ്ചുള്ള വീട്, രുദ്ര സിംഹാസനം, മാമാങ്കം തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ബ്രോ ഡാഡി ആണ് ഇനി റിലീസ് ആവാനുള്ളത്.

താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.  അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി പ്രചരിക്കാറുണ്ട്.

താരം ഇപ്പോൾ തന്റെ വസ്ത്ര ധാരണത്തെ കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍ എന്നും പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല എന്നും ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല എന്നുമൊക്കെയാണ് താരം പറയുന്നത്. നടിമാര്‍ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്’ എന്നും താരം പറയുന്നു.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*