ലിപ് ലോക്ക് രംഗങ്ങളിൽ അനുപമ പരമേശ്വരൻ. ഞെട്ടിച്ച് പുതിയ തെലുങ്ക് സിനിമയുടെ ട്രെയിലർ വൈറലാകുന്നു…

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ച താരം താമസിയാതെ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു.

പ്രേമം എന്ന സിനിമയിൽ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വ്യത്യസ്തമായ മുടി അഴകിൽ പ്രത്യക്ഷപ്പെട്ട താരം ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു. പിന്നീട് താരത്തിന് സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലായി ഒരുപാട് അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം തെലുങ്ക് തമിഴ് കന്നട എന്നിങ്ങനെ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുന്നു. ഓരോ സിനിമ കഴിയുന്തോറും ഒരുപാട് അവസരങ്ങളാണ് താരത്തെ തേടി എത്തുന്നത്. താരമിപ്പോൾ മലയാളത്തേക്കാൾ കൂടുതൽ തെലുങ്കു സിനിമയിലാണ് സജീവസാന്നിധ്യമായി നിലകൊള്ളുന്നത്.

തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഈയടുത്തായി പുറത്തിറങ്ങിയ സിനിമകളിലൂടെ തെളിയിച്ചിരിക്കുകയാണ്. ബോൾഡ് വേഷങ്ങളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ച് പൂർത്തീകരിച്ചു പുറത്തിറങ്ങാൻ വേണ്ടി കാത്തിരിക്കുന്ന പുതിയ തെലുങ്ക് സിനിമയുടെ ട്രെയിലർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.

റൗഡി ബോയ്സ് എന്ന പേരിലാണ് സിനിമ പുറത്തിറങ്ങാൻ പോകുന്നത്. നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട അനുപമയുടെ ലിപ്ലോക്ക് അംഗങ്ങൾ ട്രെയിലറിൽ നമുക്ക് കാണാൻ സാധിക്കും. അത് തന്നെയാണ് പലർക്കും ടൈലറിൽ ഹൈലൈറ്റ് ആയി കാണാനും സാധിച്ചത്. ട്രെയിലർ പുറത്തിറങ്ങി നാല് മണിക്കൂറിൽ 10 ലക്ഷം പേർ കണ്ടു കഴിഞ്ഞു എന്നുള്ളത് സിനിമയുടെ സ്വീകാര്യത മനസ്സിലാക്കിത്തരുന്നു.

ഈ മാസം 14 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഹർഷ കോണുകന്റി സംവിധാനം ചെയ്ത സിനിമയിൽ ആശിഷ് എന്ന പുതുമുഖ നടനാണ് അനുപമയുടെ നായകനായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ തെലുങ്കിൽ സജീവമായി നിലകൊള്ളുന്ന അനുപമയുടെ പുറത്തിറങ്ങാൻ പോകുന്ന അടുത്ത മൂന്ന് സിനിമകളും തെലുങ്കിൽ ആണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*