

ബാല താരമായി സിനിമാ ലോകത്ത് വന്ന് തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. 2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമാകുന്നത്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം താരം സമ്പാദിക്കുന്നു.

ആദ്യം അഭിനയിച്ചത് മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ എടുത്തു പറയേണ്ടതാണ്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു. ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്.

മലയാളത്തിലെയും ചില കഥാപാത്രങ്ങൾ അതി ഗംഭീരമായാണ് താരം ചെയ്തത്. 2013 ൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. കഥാപാത്രങ്ങളെ അറിഞ്ഞു ആഴത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടാണിത്. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രത്തിന് നിറഞ്ഞ കയ്യടി താരത്തിന് നേടാൻ കഴിഞ്ഞതിന്റെ കാരണവും ഇത് തന്നെ.

ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സിനിമകൾക്ക് പുറമേ 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. മേഖല ഏതാണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഒരു അഭിമുഖം ആണ്. സോഷ്യൽ മീഡിയകളെ കുറിച്ചും തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും ആണ് താരം തുറന്നു പറയുന്നത്. പിന്നീടാണ് ഡാൻസ് സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ സജീവമല്ല എന്നും ഇപ്പോൾ ഫേസ്ബുക്ക് കൂടുതൽ ഉപയോഗിക്കുന്നത് അമ്മാവൻമാരാണ് എന്നും താരം പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇനി മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹമുണ്ട് എന്ന താരം പറയുന്നുണ്ട്. ഭക്ഷണത്തിലും ഹെയർ സ്റ്റൈലിലും ഉൾപ്പെടെയുള്ള തന്റെ ഇഷ്ടാനിഷ്ടങ്ങൾ ആണ് ഇത് പിന്നീട് താരം പറയുന്നത്. കൂട്ടത്തിൽ രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനേക്കാൾ ഇഷ്ടം രാത്രി വൈകി ഉറങ്ങുന്നതാണ് എന്നും താരം പറഞ്ഞു.










Leave a Reply