

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ആൻഡ്രിയ. മലയാളം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്നു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു.

നടി എന്നതിലുപരി പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2007ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പച്ചയ്ക്കിളി മുത്തുചാരം എന്ന തമിഴ് സിനിമയിൽ കല്യാണി വെങ്കടേഷ് എന്ന കഥാപാത്രം അഭിനയിച്ചു കൊണ്ട് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2010 ആയിരത്തിൽ ഒരുവൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് വരെ താരത്തിന് ലഭിച്ചു. 2013 ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ, ലോഹം തുടങ്ങിയവ താരം അഭിനയിച്ച മലയാള സിനിമകളാണ്.

ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നണി ഗായികയായി സിനിമയിലെത്തിയ താരം ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും പ്രശസ്ഥയാണ്. നിരവധി മ്യൂസിക് ആൽബം ഗാനങ്ങളും 250തിലധികം സ്വന്തം സിനിമാ ഗാനങ്ങളും താരത്തിന്റെതായിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ കാര്യത്തിന് ആരാധകരേറെയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.4 ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവനും. ചിത്രത്തിൽ ഒരു മ ത്സ്യ ക ന്യ കയായിട്ടാണ് താരമെത്തുന്നത്. ദിനേശ് സെൽവരാജയുടെ സംവിധാനത്തിലാണ് സിനിമ ഒരുങ്ങുന്നത്.

ഈ ചിത്രം ഇന്ത്യയിലെ തന്നെ ഈ ഗണത്തിലുള്ള ആദ്യ ചിത്രമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. സുനൈന, ബിന്ദുമതി, മുനിഷ്കാന്ത് എന്നിവരെ കൂടാതെ അൻപതോളം ബാലതാരങ്ങളും ഈ ഫാന്റസി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ബോൾഡ് വേഷങ്ങളിൽ അഭിനയിച്ചു കയ്യടി വാങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറം തരത്തിന്റെ സിനിമ സെലെക്ഷനാണ് പ്രേക്ഷകർ പ്രശംസിക്കുന്നത്.
When dreams turn into reality! #IndiasFirstMermaidMovie based on soul-stirring fantasy.
— Ramesh Bala (@rameshlaus) January 7, 2022
Presenting #ProductionNo1,
Produced by @Focus_films1
Starring @andrea_jeremiah
Directed by @din_selvaraj
Shoot in progress!#Balasubramaniem@TheSunainaa @AMunishkanth @johnsoncinepro pic.twitter.com/DGBs8U4aQ0









Leave a Reply