

മലയാള സിനിമ അഭിനേത്രികളിൽ അഭിനയ വൈഭവം കൊണ്ട് അത്ഭുതം തീർത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഗ്യ നായിക എന്ന വിളിപ്പേര് പോലും താരത്തിന് സ്വന്തമായി. ഒരുപാട് മികച്ച സിനിമകളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിയാൻ മാത്രം വൈഭവത്തിൽ താരം അവതരിപ്പിക്കുകയും ചെയ്തു.

അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. 2014 ൽ താരം മോഡലിംഗ് രംഗത്തെ കരിയർ ആരംഭിച്ചിട്ടുണ്ട്. ശേഷം 2017ലാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. താരം ആദ്യമായി അഭിനയിച്ചത് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലാണ്. മികച്ച ആരാധക അഭിപ്രായം ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

താരം അഭിനയിച്ചതിൽ രണ്ടാമത്തെ ചിത്രം മായാനദി ആണ്. താരത്തിന്റെ അഭിനയ ജീവിതത്തിലെ വൺ ഓഫ് ദി ബെസ്റ്റ് സിനിമ എന്ന മായാ നദിയെ തീർച്ചയായും പറയാം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ സിനിമകൾക്ക് പുറമേ വിജയ് സൂപ്പറും പൗർണമിയും, വരത്തൻ, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്സ് ഡേ എന്നിവയും താരം അഭിനയിച്ച സിനിമകളാണ്.

സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ എല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചും ചെയ്യാൻ താല്പര്യം ഇല്ലാത്ത കഥാപാത്രങ്ങളെ കുറിച്ചും ആണ്. പെണ്ണിന്റെ കഷ്ടപ്പാട് വിവരിക്കുന്ന കഥ പറയുന്ന സിനിമകൾ ചെയ്യാൻ തന്നെ താൽപര്യമില്ല എന്നാണ് താരം പറയുന്നത്.

ഒരു നായകൻ ചെയ്യുന്നതു പോലെയുള്ള പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും സങ്കട കഥാപാത്രങ്ങൾ സ്ക്രീനിൽ അവതരിപ്പിക്കാൻ തനിക്ക് താൽപര്യമില്ല എന്നും താരം തുറന്നു പറയുന്നുണ്ട്. ഒരു നാടിന്റെ കഥ പറയുന്ന സിനിമയിൽ പെൺ കഥാപാത്രത്തെ അവതരിപ്പിക്കാൻ താല്പര്യമുണ്ട് എന്നും ഒറ്റക്ക് ഒരു പെണ്ണിന്റെ കഥ അവതരിപ്പിക്കാൻ ധൈര്യമില്ല എന്നും താരം പറയുന്നു. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.





Leave a Reply