ഷെയിം ഓൺ യു വനിതാ മാഗസിൻ… ഇതിലൂടെ എന്ത് സന്ദേശമാണ് കൊടുക്കാൻ ഉള്ളത് : കടുത്ത ചോദ്യവുമായി സ്വര ഭാസ്കർ…

സ്ത്രീകളുടെ വഴികാട്ടി എന്ന ക്യാപ്ഷനും ആയാണ് വനിത മാഗസിൻ പുറത്തിറങ്ങാറുള്ളത്. സ്ത്രീ ജീവിതത്തിൽ ആവശ്യമായ ഒരുപാട് രസകരവും അറിവ് നൽകുന്നതുമായ എഴുത്തുകളും ജീവിതകഥകളും ഒക്കെയായി നീണ്ടുപോകുന്നു വനിതയുടെ വിശേഷങ്ങൾ. ഇപ്പോൾ വനിതാ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചൂടുള്ള ചർച്ചക്ക് തിരികൊളുത്തിയിരിക്കുകയാണ്. കാരണം ഇനി പുറത്തിറങ്ങാനിരിക്കുന്ന വനിതാ മാഗസിൻ കവർ ഫോട്ടോയാണ്.

നടിയെ തട്ടിക്കൊണ്ടു ആക്രമിച്ച കേസിൽ പ്രതിയായ ദിലീപും കുടുംബവുമാണ് ഇപ്രാവശ്യത്തെ കവർ ഫോട്ടോയിൽ. ഒരുപാട് വിമർശനങ്ങളാണ് വനിതാ മാഗസിനെതിരെ ഈ അടുത്ത ദിവസങ്ങളിലായി ഉയർന്ന് വന്നു കൊണ്ടിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണയും മറ്റും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്ന വാർത്ത അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

പ്രതിഭാഗത്തിന് എതിരെയുള്ള ഒരുപാട് ഫോൺകോളുകളും സാക്ഷിമൊഴികളും ഈയടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത് അതുകൊണ്ടുതന്നെയാണ് കേസിലെ ചൂട് ഏറിയതും. സ്ത്രീകളുടെ വഴികാട്ടി എന്ന ക്യാപ്ഷനിൽ പുറത്തിറങ്ങുന്ന വനിതാ മാഗസിൻ ദിലീപിനെ കുടുംബ ഫോട്ടോ കവർ ഫോട്ടോ ആക്കിയത് കൊണ്ട് ജനങ്ങൾക്ക് എന്ത് സന്ദേശമാണ് പകരാനുള്ള എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.

ഒരുപാട് പേരാണ് ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ‘2017-ൽ നടിയും സഹപ്രവർത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടൻ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസിൽ ജയിലിൽ കഴിഞ്ഞത്. ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ നീതി വേഗത്തിൽ ലഭിക്കാൻ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓർത്ത് ലജ്ജിക്കുന്നു എന്നാണ് അവർ ട്വീറ്റിൽ കുറിച്ചത്.

ഇവരെ കൂടാതെ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പലരും ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച പോസ്റ്റുകളും മറ്റും പങ്കുവെച്ച് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മനോരമ ഓൺലൈൻ വനിതാ പ്രസിദ്ധീകരണങ്ങളിലും ദിലീപിന്റെ കുടുംബ വിശേഷങ്ങൾ പറയപ്പെടുന്നതും വിമർശനങ്ങൾ കാരണമാകുന്നുണ്ട്.

പ്രതിയെ വെള്ളപൂശാനുള്ള മനപ്പൂർവ ശ്രമമാണ് എന്നാണ് വിമർശകരുടെ പക്ഷം. ദിലീപും കാവ്യാമാധവനും മീനാക്ഷിയും മഹാലക്ഷ്മിയും ആണ് കവർ ഫോട്ടോയിൽ ഉള്ളത്. ഒറ്റ പ്രാർത്ഥന മാത്രം ദിലീപ് കുടുംബസമേതം എന്ന ടൈറ്റിൽ ഒരു വലിയ എസ് എയും എക്സ്ക്ലൂസിവ് ആയി വനിതാ മാഗസിനിൽ പ്രസിദ്ധീകരിച്ചു വരുമെന്നാണ് കവർ ഫോട്ടോ സൂചിപ്പിക്കുന്നത്. എന്തായാലും കവർ ഫോട്ടോ വലിയ കോളിളക്കം സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കുന്നത്.

Swara
Swara
Swara
Swara

Be the first to comment

Leave a Reply

Your email address will not be published.


*