

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയമായ അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സൂപ്പർഹിറ്റ് സീരിയൽ പരമ്പരയാണ് ചക്കപ്പഴം.

ചക്കപ്പഴം ഇതിനകം നൂറിൽ കൂടുതൽ എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. എല്ലാവർക്കും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ ഇഷ്ടം തോന്നുന്ന തരത്തിലാണ് താരത്തിന്റെ പരമ്പരയിലെ പെരുമാറ്റം എന്നാണ് ആരാധക പക്ഷം. ചക്കപ്പഴത്തിലെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് പൈങ്കിളി.

കുട്ടിത്തം മാറാത്ത എന്നാൽ ഒരു കുട്ടിയുടെ അമ്മയായ കഥാപാത്രമാണ് പൈങ്കിളി. സരസമായി ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുന്നുണ്ട്. നർമ്മം കലർന്ന രൂപത്തിൽ ആണ് അവതരണം. മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും താരത്തിന് നേടി കൊടുത്തത് തന്മയത്വത്തോടെ വേഷം കൈകാര്യം ചെയ്തത് കൊണ്ട് തന്നെയാണ്.

വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയ രംഗത്തുണ്ട്. രണ്ടായിരത്തി ഒന്നിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി താരം അഭിനയിച്ചിരുന്നു. അതിനപ്പുറം സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മാനസപുത്രി, സ്ത്രീഹൃദയം, കൊൽക്കത്ത ഹോസ്പിറ്റൽ, എട്ട് സുന്ദരികളും ഞാനും എന്നീ പരമ്പരകളിലെല്ലാം താരം അഭിനയിച്ചു.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം നിരവധി ഫോള്ളോവേഴ്സ് ഉള്ള താരം നിരന്തരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഒരു വീഡിയോ ആണ്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. അന്ന് 19 വയസ്സാണ് പ്രായം എന്നും പ്ലസു ടു കഴിഞ്ഞു നിൽക്കുന്നു എന്നും താരം അമുഖമായി പറയുന്നുണ്ട്. തമിഴിലാണ് അവസരം ലഭിച്ചത് എന്നും സിനിമയുടെ പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞിരുന്നു എന്നും പറഞ്ഞതിന് ശേഷം താരം പറഞ്ഞഖിത്താൻ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ പൂജക്ക് ശേഷമാണ് സിനിമയുടെ സംവിധായകൻ ഫോൺ വിളിച്ച് കൂടെ കിടക്കാൻ ആവശ്യപ്പെടുന്നത് എന്നാണ് താരം പറഞ്ഞത്. സംവിധായകന്റെ പേരും സംഭവവും താരം വ്യക്തമാക്കുന്നുണ്ട്. ശേഷം പാഷനു വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നും താരം പറയുന്നുണ്ട്. എന്തായാലും ആരാധകർ വളരെ പെട്ടന്നാണ് വീഡിയോ ഏറ്റെടുത്തത്. വീഡിയോ കാണാം.






Leave a Reply