

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽമീഡിയയിലും തിയേറ്ററുകളിലും ചൂടുള്ള ചർച്ചയായി മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയാണ് പുഷ്പ. സൗത്ത് ഇന്ത്യയിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും വലിയ ബ്രഹ്മണ്ട സിനിമയാണ് പുഷ്പ ദി റൈസിംഗ് പാർട്ട് വൺ. തിയേറ്ററുകളിൽ സിനിമ ആരാധകരുടെ തിരക്കാണ് ആദ്യകാലങ്ങളിൽ അനുഭവപ്പെട്ടത്.

സൗത്ത് ഇന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ദേശീയ ക്രഷ് എന്ന നിലയിൽ അറിയപ്പെടുന്ന സ്മൃതി മന്ദനയാണ് അല്ലുഅർജുൻ നായികയായി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ മറ്റു പല പ്രധാന നടി നടന്മാർ സിനിമയിൽ വേഷം ചെയ്യുകയും ചെയ്തു.

ഈ സിനിമയിൽ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു സാമന്ത പ്രത്യക്ഷപ്പെട്ട ഐറ്റം ഡാൻസ്. ഇതിന്റെ ലിറിക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. തെലുങ്ക് കൂടാതെ തമിഴ് കന്നഡ മലയാളം എന്നീ ഭാഷകളിലും ഈ ഗാനം വൈറലായി പ്രചരിക്കുകയും ചെയ്തു.

ഇതിന്റെ ഫുൾ വീഡിയോ സോങ്ങിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകലോകം. കഴിഞ്ഞദിവസമാണ് ഇതിന്റെ ഫുൾ വീഡിയോ സോങ് ആദിത്യ മ്യൂസിക് യൂട്യൂബിൽ പുറത്തുവിട്ടത്. പുറത്തിറങ്ങിയ നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പേര് വീഡിയോ കണ്ടു കഴിഞ്ഞു എന്നത് വാസ്തവമാണ്. നാല് വ്യത്യസ്ത ഭാഷകളിൽ ആയി പുറത്തിറങ്ങിയ ഗാനങ്ങൾക്ക് ലക്ഷങ്ങളാണ് വ്യൂസ്.

ഇതിൽ ഐറ്റം ഡാൻസറായി പ്രത്യക്ഷപ്പെട്ട സാമന്ത തന്നെയാണ് ഗാനത്തിന് ഹൈലൈറ്റ്. കൂടാതെ അല്ലു അർജുൻ വെറൈറ്റി സ്റ്റെപ് ഗാനത്തിന് ആക്കം കൂട്ടുന്നുണ്ട്. സമന്തയുടെ മനംമയക്കുന്ന ഗ്ലാമർ പരിവേഷമാണ് ഗാനം ഇത്രയധികം സോഷ്യൽമീഡിയയിലും അല്ലാതെയും വൈറൽ ആകാൻ ഉള്ള പ്രധാന കാരണം എന്ന് പറഞ്ഞാൽ തെറ്റാവില്ല.

പ്രശസ്ത സൗത്ത് ഇന്ത്യൻ സംവിധായകൻ സുകുമാർ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പുഷ്പാ. അല്ലു അർജുൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു പുഷ്പ എന്ന സിനിമയിൽ കണ്ടത് എന്നാണ് ആരാധകരുടെ അഭിപ്രായം. പുഷ്പ എന്ന ചന്ദന കടത്തുകാരന്റെ കഥയാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്.












Leave a Reply