

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പൂനം ബജ്വ. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ആയി വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു സിനിമാ പ്രേമികളുടെ മനം കവരാൻ താരത്തിന് കഴിഞ്ഞു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മലയാളം തെലുങ്ക് തമിഴ് കന്നട എന്നിങ്ങനെ പല ഭാഷകളിൽ ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. 2005 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് പല സിനിമകളിൽ താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ അതീവ സുന്ദരിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായ പ്രചരിക്കുന്നത്. പതിവുപോലെ തികച്ചും ക്യൂട്ട് ലുക്കിൽ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. മില്യൺ കണക്കിൽ ആരാധകരുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

2005 ല് പുറത്തിറങ്ങിയ മോഡേറ്റി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2006 ൽ നാഗാർജുൻ നായകനായി പുറത്തിറങ്ങിയ ബോസ് എന്ന സിനിമയിൽ താരം മികച്ച വേഷം കൈകാര്യം ചെയ്തു. അതേ വർഷം തന്നെ പുറത്തിറങ്ങിയ തങ്കിഗാഗി എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി.

സേവൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കാൻ ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു.
















Leave a Reply