ഇനി ഗ്ലാമർ വേഷങ്ങളിലേക്കില്ല.. പർദ്ദയിൽ കഴിയാനാണ് ഇഷ്ടം.. ഇപ്പോൾ ജീവിതം സന്തോഷകരം….

1991 ൽ ഭദ്രൻ എഴുതി സംവിധാനം ചെയ്ത് മോഹൻലാൽ ഖുശ്ബു നെടുമുടി വേണു തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് അങ്കിൾ ബൺ. ഇതിൽ മരിയ എന്ന കൊച്ചുകുട്ടിയുടെ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മോണിക്കാ. ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് നായിക വേഷത്തിലും പ്രത്യക്ഷപ്പെട്ടു.

തമിഴ് സിനിമയിൽ സജീവമായിരുന്ന താരം പക്ഷേ ഇപ്പോൾ താരം സിനിമാലോകത്തിന് വിട്ടുനിൽക്കുകയാണ്. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്നാണ് താരം സിനിമാലോകത്ത് ഭാഗ്കമായി വിട്ടു നിന്നത്. ഇതിനെ ചൊല്ലി പല വിവാദങ്ങളും ഉയർന്നിരുന്നു. ഇസ്ലാം മതം സ്വീകരിച്ച സിനിമയിൽ നിന്ന് ഭാഗികമായി വിട്ടു നിന്നതിനെ തുടർന്ന് താരത്തിനെതിരെ പല രീതിയിലുള്ള ആക്ഷേപമുയർന്നിരുന്നു.

മോനിക്ക എന്ന പേര് മാറ്റി എംജി റഹ്മ എന്ന പേരാണ് താരമിപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അച്ഛന്റെ പേര് മുരുകനും അമ്മയുടെ പേരായ ഗ്രേസിയ കൂട്ടിച്ചേർത്താണ് എംജി റഹ്മ എന്ന പേര് താരം സ്വീകരിച്ചത്. തന്റെ മതപരിവർത്തനത്തെ കുറിച്ച് സിനിമയിൽ നിന്ന് വിട്ടു നിന്നതിനെക്കുറിച്ചും താരം പിന്നീട് മനസ്സ് തുറക്കുക യുണ്ടായി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആരുടെയും നിർബന്ധപ്രകാരം അല്ല ഞാൻ മതം മാറിയത്. ഞാൻ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പിന്നിലെ കാരണം പണമോ പ്രണയമോ അല്ല. സ്വന്തം താല്പര്യ പ്രകാരമാണ് ഞാൻ മതം മാറിയത്. ഫാമിലിയിൽ നിന്ന് പൂർണ്ണ സപ്പോർട്ട് ആണ് എനിക്ക് ലഭിച്ചത്. പേര് മാറ്റുന്നതിൽ ഞാൻ ആദ്യം കോൺവീൻസ് അല്ലായിരുന്നു, ഏതായാലും പേര് മാറ്റി അമ്മയുടെയും അച്ഛനെയും പേര് ചേർത്താണ് പുതിയ പേര്.”
എന്ന് താരം കൂട്ടിച്ചേർത്തു.

1990 ൽ പുറത്തിറങ്ങിയ അവസര പോലീസ് 100 എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഏകദേശം 20 ഓളം സിനിമകളിൽ താരം ബാലതാരമായി അഭിനയിച്ചു കഴിവ് തെളിയിച്ചു. 1994 ൽ എൻ ആസൈ മച്ചാൻ എന്ന സിനിമയിലെ അഭിനായതിന്ന് മികച്ച ബാല താരത്തിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു.

പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ പഴയതുപോലെ താരം ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. സിനിമയിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഈ വർഷം വരെ താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Monica
Monica
Monica
Monica

Be the first to comment

Leave a Reply

Your email address will not be published.


*