ഇപ്പോൾ സിംഗിൾ, ഒരു പ്രണയത്തിനു താല്പര്യം ഉണ്ട് !! തന്റെ പങ്കാളിയ്ക്കു വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി നടി ഇനിയ…

മലയാളം തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു പാട് ആരാധകരുള്ള താരമാണ് ഇനിയ. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്നതിലെ മികച്ച രൂപവുമാണ് താരത്തെ ആരാധകരിലേക്ക് അടുപ്പിക്കുന്നത്. അതിനോട് മോഹിക്കുന്ന സൗന്ദര്യങ്ങളുടെ മൊഞ്ചു ചേരുമ്പോൾ ആരാധകർക്ക് അവസാനവാക്ക് ഇനിയാ എന്ന് ആവുകയാണ്.

വളരെ ചെറുപ്പത്തിൽ തന്നെ മലയാളസിനിമയിൽ വന്നിട്ടുണ്ടെങ്കിലും പ്രശസ്തിയാർജിച്ച തമിഴിലും മികച്ച ചിത്രങ്ങൾ ലഭിച്ചതിനു ശേഷം ആണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. മോഡലിംഗ് രംഗത്തും താരം സജീവമായി ഉണ്ട്. 2005ലാണ് താരത്തിന് മിസ് ട്രിവാൻഡ്രം പട്ടം ലഭിച്ചത്. സൗന്ദര്യ മത്സരത്തിലെ ഈ വലിയ മികവ് പിന്നീട് ഒരുപാട് സിനിമകളിലേക്ക് ഉള്ള മികച്ച അവസരങ്ങൾ താരത്തിന് നൽകിയിട്ടുണ്ട്.

അഭിനയ വിഭവത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. 2011 തമിഴ് സർക്കാർ മികച്ച നടിക്കുള്ള അവാർഡ് നൽകിയിരുന്നു. അതിനു ശേഷം ലഭിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാൻ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന് ഫോട്ടോകളും വിശേഷങ്ങൾ വീഡിയോ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ചും മറ്റും ആണ് മനസ്സ് തുറക്കുന്നത്. ഇപ്പോൾ സിംഗിൾ ആണ് എന്നും ഒരു പ്രണയം ആഗ്രഹിക്കുന്നുണ്ടെന്നും താരം തുറന്ന് പറയുന്നതോടൊപ്പം പങ്കാളിക്കുള്ള നിബന്ധനകളും യോഗ്യതകളും താരം വെളിപ്പെടുത്തുന്നുണ്ട്. തന്റെ കൂടെ ഡാൻസ് സ്കൂളിലുണ്ടായിരുന്ന പയ്യനോട് ക്രഷ് തോന്നിയിരുന്നു എന്നും അതൊരു പ്രണയം പോലെ തന്നെയായിരുന്നു എന്നും താരം പറയുന്നു.

അത് വീട്ടുകാർക്ക് എല്ലാം അറിയാവുന്ന ഒരു സീരിയസ് റിലേഷൻഷിപ് ആയിരുന്നു എന്നും പക്ഷേ ബ്രേക്ക് അപ്പ് ആവുകയാണ് ഉണ്ടായത് എന്നും താരം വെളിപ്പെടുത്തി. ഇപ്പോൾ സിംഗിൾ ആണ്  എന്നും മിംഗിൾ ആവാൻ റെഡിയാണ് എന്നും താരം പറയുന്നുണ്ട്.  ഭാവി വരനെ കുറിച്ചുള്ള താരത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പിന്നീട് വൈറലായത്. തന്നെ ഹാപ്പി ആക്കണം എന്നതാണ് ആദ്യ പ്രത്യേകത.

പിന്നീട് കാര്യം പറയുന്നത് സംസാരത്തെ ഇഷ്ടപ്പെടുന്ന ആൾ ആയിരിക്കണമെന്നും ഹെൽത്തി ആയി സംസാരിച്ച കമ്പനി തരുന്നയാൾ ആയിരിക്കണമെന്നും ആണ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിലും പരമ്പരകളിലും അഭിനയിച്ച ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya

Be the first to comment

Leave a Reply

Your email address will not be published.


*