സമന്തയ്ക്ക് പിന്നാലെ രജിനയും💥മെഗാ സ്റ്റാറിനൊപ്പം കിടിലൻ ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ട പ്രിയതാരം…

ചില സിനിമകളിൽ ഐറ്റം ഡാൻസുകൾ അവിഭാജ്യഘടകമായി മാറാറുണ്ട്. ട്രെയിലറുകളിൽ വരുന്ന ഐറ്റം ഡാൻസ് കളുടെ ചെറിയ കട്ട് സീനുകൾ പിന്നീട് പലരെയും സിനിമ കാണാനുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നു എന്നതിൽ സംശയമില്ല. ചില സിനിമകളെക്കാൾ കൂടുതൽ അതിലെ ഐറ്റം ഡാൻസുകളും ഗാനങ്ങളും കൂടുതൽ വൈറലായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

ഈ അടുത്ത് റിലീസ് ആയ അല്ലുഅർജുൻ സിനിമയിലെ ഐറ്റം സോങ്ങ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. അല്ലുഅർജുൻ ഫഹദ് ഫാസിൽ രശ്മിക മന്ദന തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമയിലെ ഐറ്റം സോങ്ങ് സൗത്ത് ഇന്ത്യയിലെ പലഭാഷകളിലായി സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

ഈ ഐറ്റം സോണ്ഗ് പ്രത്യക്ഷപ്പെട്ടത് ആണെങ്കിലോ സൗത്ത് ഇന്ത്യയിലെ താര സുന്ദരിയായ സാമന്ത ആയിരുന്നു. നായിക നടിയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത സാമന്തയുടെ ഒരു വെറൈറ്റി എപ്പിയറൺസ് തന്നെയായിരുന്നു പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാൻസ്. ഇപ്പോൾ സാമന്തയുടെ പിന്നാലെ തെലുങ്കിൽ നിന്ന് വേറൊരു നടിയുടെ ഐറ്റം ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്.

തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ എന്ന പേരിലറിയപ്പെടുന്ന ചിരഞ്ജീവി നായകനായി പുറത്തിറങ്ങാൻ പോകുന്ന ആചാര്യ എന്ന തെലുങ്ക് സിനിമയിലെ ഐറ്റം ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഇതിൽ പ്രത്യക്ഷപ്പെട്ടത് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായ രാജിന കേസ്സാന്ദ്ര യാണ്. സാന കഷ്ടം എന്ന ഐറ്റം ഡാൻസിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്.

ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങാൻ പോകുന്ന ആചാര്യ എന്ന സിനിമയിൽ ചിരഞ്ജീവിക്കൊപ്പം രാംചരൻ പൂജ ഹെഗ്‌ഡെ കാജൽ അഗർവാൾ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൊരട്ടല ശിവയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആചര്യ.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന രാജിന കസാൻഡ്ര തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ സ്ത്രീ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

Samantha
Regina
Regina
Regina
Regina
Regina
Regina
Regina

Be the first to comment

Leave a Reply

Your email address will not be published.


*