

മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ പ്രമുഖയാണ് നമിതാ പ്രമോദ്. തന്റെ അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് വ്യത്യസ്തതരം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചൂസ് ചെയ്യുകയും ചെയ്യുന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം മികച്ച രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതു കൊണ്ടും തന്നിൽ ഏൽപ്പിക്കപ്പെട്ട കഥാപാത്രത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടും വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു

ട്രാഫിക് എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച പ്രേക്ഷക അഭിപ്രായം താരത്തിന് നേടാൻ സാധിച്ചു. തുടക്കം മുതൽ ഇന്നോളം താരം നേടിയ അഭിനന്ദനങ്ങളും ആശീർവാദങ്ങളും അതുപോലെ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിനു സാധിക്കുമെന്നും തെളിയിച്ചുകഴിഞ്ഞു.

സിനിമാ മേഖലയിലേക്ക് താരം വരുന്നതിനുമുമ്പ് സീരിയൽ മേഖലയിൽ താരത്തിന് ഒരുപാട് പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പമേല്ലാം സിനിമയിൽ അഭിനയിക്കാനും അവരോടെല്ലാം കട്ടക്ക് കൂടെ നിൽക്കാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമയുടെ തിരക്കുകൾക്കിടയിൽ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്ന സ്പേസ് ഏതാണ് എന്ന് ചോദിച്ചതിന് താരം വളരെ രസകരമായി ഉള്ള മറുപടിയാണ് നൽകിയിരിക്കുന്നത്. താരത്തിന്റെ മറുപടി അത്തരത്തിലുള്ളതു കൊണ്ടുതന്നെയാണ് ചോദ്യവും ഉത്തരവും അഭിമുഖവും വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുത്തത്.

ബാത്റൂം ആണ് ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്ന സ്പെയ്സ് എന്നും കുളിക്കാൻ മണിക്കൂറുകൾ എടുക്കുന്നു എന്നും ആണ് താരം പറയുന്നത്. വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ താരത്തിന്റെ ഈ വാക്കുകൾ ശ്രവിക്കുന്നത്. അഭിമുഖത്തിൽ ചോദിച്ച മറ്റു ചോദ്യങ്ങൾക്കും വളരെ ആത്മാർത്ഥതയോടെ താരം മറുപടി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അഭിമുഖം വളരെ പെട്ടെന്നാണ് വൈറൽ ആയത്.





Leave a Reply