“സൂപ്പർ ശരണ്യ”യിലെ നായികമാർ ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

മലയാള സിനിമയിൽ എക്കാലത്തും മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. അടുത്ത റിലീസ് ആവാൻ ഇരിക്കുന്ന  സൂപ്പർഹിറ്റ് സിനിമയാണ് സൂപ്പർ ശരണ്യ. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണിത് ടീസർ പുറത്തിറങ്ങിയപ്പോൾ ലഭിച്ച പ്രേക്ഷക ആരവം റിലീസിന് വേണ്ടി പ്രേക്ഷകരുടെ കാത്തിരിപ്പ് അടയാളപ്പെടുത്തുന്നതാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യത പ്രേക്ഷകർ നൽകിയിരുന്നു.

അനശ്വര രാജൻ അർജുൻ അശോകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അനശ്വര രാജന്റെ കൂടെ ചിത്രത്തിലുള്ള പ്രമുഖ താരമാണ് മമിത ബൈജു. ഇരുവരുടേയും പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടി ഇതുവരെയും പ്രേക്ഷകർ നൽകിയിട്ടുണ്ട് തുടർന്ന് ഈ സിനിമയിലും അത് ആവർത്തിക്കും എന്ന് തന്നെയാണ് അണിയറപ്രവർത്തകർ പ്രത്യാശിക്കുന്നത്.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒരൊറ്റ സിനിമ മതി അനശ്വര രാജൻ  എന്ന അഭിനേത്രി മലയാളികളുടെ മനസ്സിൽ എന്നെന്നും നില നിൽക്കാൻ. അത്രത്തോളം മികച്ച രീതിയിലാണ് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന  റൊമാന്റിക് മൂവിയിലെ വേഷം താരം കൈകാര്യം ചെയ്തത്. സ്കൂൾ കാലഘട്ടത്തിൽ നടക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങളും സംഘട്ടനങ്ങളും  വളരെ മനോഹരമായി അവതരിപ്പിക്കാനും കയ്യടി നേടാനും സിനിമക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ മലയാളത്തിന് പുറമേ തമിഴ് മേഖലയിലും താരം അഭിനയിച്ച കൈയ്യടി നേടി തുടങ്ങി താരത്തിന് അഭിനയമികവ് വൈഭവമുള്ള ആയതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഭാഷകൾക്ക് അപ്പുറം താരത്തിന് ആരാധകരെ നേടാൻ സാധിച്ചത്. ഉദാഹരണം സുജാത, വാങ്ക് തുടങ്ങിയ സിനിമകളിലും താരത്തിനെ മികച്ച പെർഫോമൻസ് പ്രേക്ഷകർ കണ്ടതാണ്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ വൈഭവത്തിലാണ് താരം അവതരിപ്പിച്ചത്.

മലയാള സിനിമക്ക് ലഭിച്ച ഒരു പുതുമുഖ നായികയാണ് മമിത ബൈജു. സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും മികച്ച ഒട്ടേറെ സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഓപ്പറേഷൻ ജാവ എന്ന സിനിമ താരത്തിന് കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് കാഴ്ചവെക്കാൻ കഴിഞ്ഞ സിനിമയാണ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിനെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. അതിനുശേഷം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞ് ഖോ ഖോ എന്ന സിനിമയിലൂടെയാണ്.

എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് സൂപ്പർ ശരണ്യയുടെ വിശേഷങ്ങളാണ്. ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന വാർത്തകൾ ഇതെല്ലാം പ്രേക്ഷകർ വലിയ സ്വീകാര്യത നൽകുന്നുണ്ട്. ഇപ്പോൾ സൂപ്പർ ശരണ്യയിലെ രണ്ട് നായികമാർ ഒരുമിച്ചുള്ള ഫോട്ടോയാണ് പ്രേക്ഷകർക്ക് ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോയെ ഏറ്റെടുത്തത്.

Mamitha
Anaswara
Mamitha
Anaswara
Mamitha
Anaswara

Be the first to comment

Leave a Reply

Your email address will not be published.


*