എന്താ സ്റ്റൈൽ 🔥എന്താ ലുക്ക്‌ 🥰 മനം മയക്കും ഫോട്ടോസുമായി പ്രിയതാരം ശ്വേതാ മേനോൻ…

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശ്വേതാ മേനോൻ. 1991 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസിഫിക് സൗന്ദര്യ മത്സര ജേതാവാണ് താരം.

അഭിനയം കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി മലയാളം എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ചുരുക്കം ചില തെലുങ്ക് തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താനും താരത്തിന് കഴിഞ്ഞു.

1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദേശദ്രോഹുലു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും പൃഥ്വി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു. ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്.

ഷോർട്ട് ഫിലിമുകളിൽ പ്രത്യക്ഷപ്പെട്ട താരം ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1990 കാലഘട്ടത്തിൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ട താരം സിനിമയിലും തന്റെ ചുവടുവെച്ചു. സിനിമാരംഗം മോഡൽ രംഗവും ഒരുപോലെ കൊണ്ടുപോകാൻ താരത്തിനു സാധിച്ചു.

മോഡലിംഗ് രംഗത്ത് സജീവമായതുകൊണ്ടുതന്നെ ബോളിവുഡിലും താരത്തിന് അവസരങ്ങൾ ലഭിച്ചു. മേഖല ഏതാണെങ്കിലും താരം പ്രത്യക്ഷപ്പെടുന്നത് ഇടങ്ങളിലെല്ലാം വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഉള്ള നിറഞ്ഞ പ്രേക്ഷക പിന്തുണ ഇതിന് അടയാളമാണ്.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ എന്നും പ്രചരിപ്പിക്കാറുണ്ട്. ബോൾഡ് വേഷങ്ങളിൽ സിനിമയിൽ സാധാരണയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുതു വർഷത്തിലെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സ്റ്റൈലിഷ് ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Shwetha
Shwetha
Shwetha
Shwetha

Be the first to comment

Leave a Reply

Your email address will not be published.


*