
ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബാലതാരമാണ് എസ്തർ അനിൽ. സ്റ്റൈലിഷ് ഫോട്ടോകളും പുതിയ അപ്ഡേഷനുകളും ഒക്കെയായി താരം എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്. അഭിനയം മേഖലയിലും താരത്തിന് ഇടം ഭദ്രമായ അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ഏറ്റെടുക്കാൻ മാത്രം വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.



2010 പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. പക്ഷേ താരരാജാവ് മോഹൻലാലിന്റെ മകളായി അഭിനയിച്ച മുതലാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥിരം ആയത് എന്ന് പറയാം. ഒരുനാൾ വരും എന്ന സിനിമയിലും മോഹൻലാലിന്റെ മകൾ ആയി താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും ജിത്തു ജോസഫിന്റെ സംവിധായക മികവിൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെ ആണ് താരം ശ്രദ്ധയാകർഷിച്ചത്.



ദൃശ്യത്തിലെ രണ്ട് പാർട്ടുകളിലും മോഹൻലാലിന്റെ മകളായി എത്തിയ അനു കുട്ടിയെ ഒരാളും മറക്കില്ല. ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിലാണ് ദൃശ്യത്തിലെ രണ്ട് പതിപ്പുകളിലും താരം അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഇപ്പോൾ ദൃശ്യത്തിന്റെ തമിഴ് , തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷത്തിനും അതിന്റെതായ പൂർണ്ണതയിൽ അഭിനയിക്കുന്നതു കൊണ്ട് തന്നെയാണ് ഭാഷക്കപ്പുറം അവസരങ്ങൾ ലഭിക്കുന്നത്.



ഓരോ കഥാപാത്രത്തോടും താരം കാണിക്കുന്ന സമീപന മികവാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാകാനുള്ള കാരണം. ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞു അതു കൊണ്ടു തന്നെ മലയാളത്തിലും പുറത്തും താരത്തിന് ഒരുപാട് അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നു. ലഭിച്ച അവസരങ്ങൾ എല്ലാം മികവിൽ താരം അഭിനയിക്കുന്നുണ്ട്.



മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഓള്, ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. തമിഴിലും തെലുങ്കിലും അരങ്ങേറിയ താരത്തിനെ ഭാഷകൾക്ക് അപ്പുറം ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചത് ഈ അഭിനയമികവു കൊണ്ട് തന്നെ. അഭിനയമികവിനോട് ചേർത്ത് വായിക്കേണ്ടത് മോഹിപ്പിക്കുന്ന സൗന്ദര്യവും പഠന മേഖലയിൽ കാണിക്കുന്ന വൈഭവവും ആണ്. ഒരു സകലകലാവല്ലഭ ആണെന്ന് ചുരുക്കം.



സൗന്ദര്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ താരം ഈയടുത്ത് കൂടുതലായി അപ്ലോഡ് ചെയ്യുന്നുണ്ട്. സാരിയുടുത്തു പ്രേക്ഷകരുടെ മനം കവരാനും താരത്തിനു സാധിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹോട്ട് ലുക്കിൽ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഹോട്ട് ലുക്കിൽ ഉള്ള താരത്തിന്റെ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുന്നുണ്ട്.






Leave a Reply