

മലയാള സിനിമ മേഖലയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. സിനിമയിൽ വന്ന വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഭാഗ്യ നായിക എന്ന പേരിൽ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു കാരണം താരം അഭിനയിച്ച സിനിമകൾ അത്രയും വിജയങ്ങളായിരുന്നു അത്രത്തോളം മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു എന്നു ചുരുക്കം.



പ്രൊഫഷണലി താരം ഒരു ഡോക്ടറാണ് സിനിമയോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കുടുംബവും യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രൊഫഷനും മാറ്റിവെച്ചാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് കുടുംബത്തിൽ നിന്ന് ഒരുപാട് എതിർത്ത് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്നും അവർക്ക് ഇപ്പോഴും ഞാനൊരു നടിയായത് പൂർണമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.



ഞങ്ങളുടെ നാട്ടിൽ ഒരു ഇടവേള, മായാനദി, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി ഒട്ടനവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം സാധിച്ചു. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അവരോടൊപ്പം എല്ലാം മികച്ച കെമിസ്ട്രി വർക്ക് ആവുകയും ചെയ്തു. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.



താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് സിനിമയാണ് മായാനദി. സിനിമയിൽ അപ്പു എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. സിനിമയിലെ കഥാപാത്രവും ‘SEX IS NOT A PROMISE’ എന്ന താരത്തിന്റെ ഡയലോഗും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാം വലിയ കോളിളക്കം സൃഷ്ടിക്കാൻ ഈ ഡയലോഗിന് മാത്രം സാധിച്ചിട്ടുണ്ട്. സിനിമയിലെ തന്നെ മികച്ച ഒരു ഭാഗമായിരുന്നു അത്.



എന്നാൽ ഇപ്പോൾ താരത്തിന് അഭിമുഖമാണ് വൈറലാകുന്നത്. ആ ഡയലോഗ് പറയുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നാണ് താരം പറഞ്ഞത്. അതിനുപുറമെ താൻ പറഞ്ഞ ഡയലോഗ് ഇത്രത്തോളം ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നും പ്രതീക്ഷിച്ചില്ല എന്നും താരം പറഞ്ഞു.



ആ ഡയലോഗിന് ആഴം എത്രത്തോളമുണ്ട് എന്നത് സിനിമ റിലീസ് ചെയ്തതിനു ശേഷം ഉണ്ടായ അനുഭവം ആണ് പഠിപ്പിച്ചത് എന്നും താരം പറയുന്നുണ്ട്. ഒരു സ്ത്രീ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ പറഞ്ഞിരുന്നു എന്ന അനുഭവവും താരം ഇതിനോട് ചേർത്ത് പങ്കുവെക്കുകയും ചെയ്തു. എന്തായാലും മായാനദി എന്ന സിനിമ ഒരുപാട് സ്ത്രീ ജീവിതങ്ങൾ ക്കിടയിൽ ചർച്ചയായി എന്ന് മനസ്സിലാക്കാം.






Leave a Reply