

നിലവിൽ ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് തപ്സി പന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് നിലപാടുകൾ കൊണ്ട് താരം മറ്റു നടിമാരിൽ നിന്ന് വേറിട്ട് നിൽക്കുകയാണ്.



താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഏത് വേദിയിലും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരത്തിന് സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് വിരോധികൾ ഉണ്ട് എന്നത് വ്യക്തമാണ്. തലച്ചോറ് പണയം വെക്കാത്ത നടിയും കൂടിയാണ് തപ്സി.



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിലെ താരം കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും താരം സുന്ദരിയായാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഈയടുത്ത് താരം അവസാനമായി അഭിനയിച്ച സിനിമയുടെ കാര്യമാണ് തുറന്നുപറഞ്ഞത്. താരം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നു. സിനിമ ഷൂട്ടിംഗ് വേളയിൽ നടന്ന സംഭവമാണ് താരം വ്യക്തമാക്കിയത്. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് ഹസീൻ ദിൽരുമ്പ.



ഈ സിനിമയുടെ ഷൂട്ടിംഗ് വേളയിൽ നടന്ന അനുഭവം താരം പറയുകയുണ്ടായി. താരത്തോടൊപ്പം രണ്ട് പ്രധാന നടൻമാർ അഭിനയിക്കുകയുണ്ടായി.വിക്രാന്ത് മാസി & ഹർഷവർദ്ധൻ രണേ എന്നിവരാണ് തപ്സിയോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിലെ രോമാറ്റിക് രംഗങ്ങളിൽ ഇവർ ഇഴുകിച്ചേരുന്ന വേള യുണ്ട്. രണ്ടുപേരും താരത്തിനൊപ്പം അഭിനയിക്കാൻ മടി കാണിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്.



“ഈ രണ്ടുപേരും എന്നോടൊപ്പം റൊമാന്റിക് രംഗങ്ങളിൽ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ പേടിക്കുന്നുണ്ടായിരുന്നു. അത് എന്തിനാണെന്ന് എനിക്ക്തുവരെ മനസ്സിലായിട്ടില്ല. എന്നെ കാണുമ്പോൾ അവർ മാറി നിൽക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഞാൻ പിന്നീട് ഈ അനുഭവം സംവിധായകനൊടും പങ്കുവെച്ചു”
എന്നാണ് താരം ഈ സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.



ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് താപസി. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് വർഷകാലം മോഡലിംഗ് രംഗത്ത് സജീവമായതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അരങ്ങേറ്റം കുറിച്ചത്.






Leave a Reply