സ്റ്റൈലിഷ് ലുക്കിൽ കുഞ്ഞെൽദോ ഫെയിം ഗോപിക ഉദയൻ… 😍🥰 ക്യൂട്ട്

മലയാള സിനിമ ലോകത്തെ പുതുമുഖ താരമാണ് ഗോപിക ഉദയൻ. അഭിനയ വൈഭവം കൊണ്ട് ഒരുപാട് വർഷക്കാലം സജീവമായി മലയാളസിനിമയിൽ താരം ഉണ്ടാകുമെന്ന് ആദ്യ സിനിമയിലെ അഭിനയ മികവിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് താരം ആഴത്തിൽ പതിപ്പിച്ചു കഴിഞ്ഞു. അത്രത്തോളം മനോഹരമായാണ് താരം തന്റെ ആദ്യസിനിമയായ കുഞ്ഞെൽദോയിൽ അഭിനയിച്ചത്.

അഭിനയം കാണുമ്പോൾ അത് താരത്തിന്റെ ആദ്യ സിനിമയെ ആണ് എന്ന് പറയില്ല അത്രത്തോളം അഭിനയ വൈഭവം താരം ആ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഓരോ സീനും കഴിയുമ്പോഴും താരത്തിന് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. ഈ ക്രിസ്മസിനോടനുബന്ധിച്ച് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായം ചിത്രം നേടുകയും ചെയ്തു.

ആസിഫ് അലി നായകനായി മാത്തുക്കുട്ടിയുടെ സംവിധാനത്തിലാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കൾ ഓരോരുത്തരും തന്മയത്വം ഉള്ള അഭിനയ വൈഭവം പ്രകടിപ്പിച്ച്തു കൊണ്ടുതന്നെ ഓരോ സീനും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. യഥാർത്ഥ ജീവിതത്തിൽ ഉണ്ടായ ഒരു കഥയാണ് ചിത്രം പറയുന്നത്.

അതുകൊണ്ടുതന്നെ റിയാലിറ്റിയും ആയി അടുത്ത് നിൽക്കുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകർക്ക് വലിയ ആസ്വാദക അനുഭവമാണ് സമ്മാനിച്ചത്. ആസിഫ് അലി നായകനായി എത്തുന്നു എന്നതും പ്രേക്ഷകർക്ക് വലിയ ആരവം ഉണ്ടാക്കി. കാരണം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തന്റെ അഭിനയ മികവ് കൊണ്ട് യുവാക്കളുടെ ഐക്കൺ ആയി മാറാൻ താരത്തിന് സാധിച്ചിരുന്നു.

ആസിഫ് അലിയുടെ നായികയായി എത്തുന്നത് പുതുമുഖ താരമാണ് ഗോപിക ഉദയൻ. ഇവരെ കൂടാതെ സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍.എം.ദാസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എന്തായാലും ഒരു മികച്ച സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് ചിത്രം നൽകിയിരിക്കുന്നത്. നല്ലൊരു സിനിമയിലൂടെ കരിയർ ആരംഭിക്കാൻ കഴിഞ്ഞത് ഗോപികയുടെ ഭാഗ്യം തന്നെയാണ്.

സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന്റെ ക്രിസ്മസ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. സ്റ്റൈലിഷ് ലുക്കിൽ ക്യൂട്ട് ആയാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. കുഞ്ഞെൽദോ ഫെയിം എന്ന രൂപത്തിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം ഇനി വരുന്ന സമയങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്ന് തന്നെയാണ് സിനിമ ആരാധകരുടെ പ്രതീക്ഷ.

Gopika
Gopika
Gopika
Gopika

Be the first to comment

Leave a Reply

Your email address will not be published.


*