ഓരോ ദിവസവും എന്റെ കയ്യിലിരുന്ന് വളരുന്ന മാജിക് ഫ്ലവർ… മകൾക്കൊപ്പം ഉള്ള ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്…

സോഷ്യൽ മീഡിയ സെലിബ്രേറ്റി ആണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്കിലൂടെയും മറ്റും താരം പങ്കുവെച്ച് ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്. താരത്തിന്റെ വീഡിയോകൾ അപ്‌ലോഡ് ചെയ്ത നിമിഷങ്ങൾക്കകം ആണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം തരംഗം സൃഷ്ടിക്കാറുള്ളത്.

വലിയ കലാ പിന്തുണ പാരമ്പര്യമായി തന്നെ താരത്തിനുണ്ട്. അച്ഛനുമമ്മയും അറിയപ്പെടുന്ന ഡാൻസറാണ്. മുതുമുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാനും മിനിസ്ക്രീനിൽ എല്ലാം തിളങ്ങിനിൽക്കുന്ന അഭിനേത്രികളും ആണ്. വിവാഹത്തിന് ശേഷം ഭർത്താവിനെ ലഭിച്ചതും കലാ മേഖലയിൽ തന്നെ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. അർജുൻ സോമശേഖരൻ ആണ് താരത്തിന്റെ ഭർത്താവ്.

താരം അറിയപ്പെടുന്ന ഒരു ഡാൻസർ ആണെങ്കിൽ കൂടെയും സെലിബ്രേറ്റി പദവി താരത്തിന് ലഭിച്ചതും താരം ഒരു ജനകീയ താരമായി മാറിയതും സോഷ്യൽ മീഡിയയിൽ താരം സജീവമായത് കൊണ്ടാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എല്ലാം അത്രത്തോളം വലിയ ഒരു ആരാധകവൃന്ദം താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് ഇത്.

ഡാൻസ് എന്നതിനപ്പുറത്തേക്ക് ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം കരസ്ഥമാക്കുന്നത്. താരം തന്റെ ആദ്യ ഡബ്സ്മാഷ് വീഡിയോ അപ്ലോഡ് ചെയ്യുന്നത് 2016 ലാണ്. ഡബ്സ്മാഷ് വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായതോടെ താരത്തിന് ആരാധകർ ഓരോ നാൾ കൂടുംതോറും വർധിക്കുകയാണുണ്ടായത്.

വിവാഹവും വിവാഹത്തോടനുബന്ധിച്ച് ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്ക് ഏറ്റെടുത്തിരുന്നത് അതുപോലെ തന്നെ ഗർഭിണിയായതും പെൺകുഞ്ഞ് പിറന്നതും വലിയ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കുഞ്ഞിന്റെ ഇതുവരെ പങ്കുവെച്ച് ചിത്രങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിരുന്നു. ഇത് താരങ്ങളോടുള്ള സ്നേഹം തന്നെയാണ് പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്ക് വഹിച്ചിരുന്ന നാല് തലമുറ ഒപ്പമുള്ള ഫോട്ടോകളും കുഞ്ഞിനോടൊപ്പം ആദ്യമായി പുറത്തു പോയപ്പോൾ എടുത്ത ഫോട്ടോയും വീഡിയോയും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോ ന്യൂഇയറിനോട് ബന്ധപ്പെട്ട കുഞ്ഞിനോടൊപ്പം ഉള്ള ഫോട്ടോയാണ്.

ഈ മാജിക് ഫ്ലവർ എന്റെ കയ്യിലിരുന്ന നാൾതോറും വളരുകയാണ് എന്നാണ് പുതുവർഷ ആരംഭത്തോടെ അനുബന്ധിച്ച് താരം കുഞ്ഞിനോടൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചപ്പോൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പ്പെട്ടെന്നാണ് ഫോട്ടോകൾ വൈറലായത്.

Sowbhagya
Sowbhagya

Be the first to comment

Leave a Reply

Your email address will not be published.


*