വിവാഹം ചെയ്യുന്നില്ല.. പക്ഷെ ഒരു കുഞ്ഞിനെ വേണം..!! പുതിയ തീരുമാനവുമായി സ്വര ഭാസ്‌ക്കർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്. മിക്ക സിനിമകളിലും താരത്തിന് പ്രധാന വേഷം കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചത് തന്നെ താരം തുടക്കം മുതൽ തന്നെ പ്രകടിപ്പിക്കുന്ന അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. ഓരോ കഥാപാത്രത്തിനോദും വളരെ നന്നായി സമീപിക്കാനും അതിനെ പരിപൂർണ്ണമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും താരത്തിന് സാധിക്കാറുണ്ട്.

ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാൻ താരത്തിനു സാധിക്കുമെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് താരം സിനിമ മേഖലയിൽ നിന്ന് സെലക്ട് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ സ്വീകരിക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ടാണ് താരം അറിയപ്പെടുന്നത്. അതിന് പ്രേക്ഷകർ നന്നായി താരത്തെ പ്രശംസികാറുണ്ട്.

വെറും ഒരു അഭിനേത്രി എന്ന നിലയിൽ ചിക്കു സെലിബ്രേറ്റി പട്ടം ചൂടി ഇരിക്കാൻ മാത്രം താരം തയ്യാറാകാത്തതും ആരാധകർക്കിടയിൽ താരത്തെ സ്ഥിരം ആകുന്നു. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും താരം സോഷ്യൽ മീഡിയകളിലൂടെ സജീവയാണ്. വിജയകരമായ സിനിമകളുടെ വാർത്തകൾക്ക് അപ്പുറത്തേക്ക് രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നതിലും താരത്തിന് പേര് വാർത്താമാധ്യമങ്ങളിൽ നിറയാറുണ്ട്.

പലരും തുറന്നു പറയാൻ മടി കാണിക്കുന്ന അല്ലെങ്കിൽ ധൈര്യം കാണിക്കാത്ത മേഖലയിലാണ് താരത്തിന് ശ്രദ്ധ വന്നിരിക്കുന്നത് എന്നതും താരത്തിലേക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ പ്രേക്ഷകശ്രദ്ധ എത്താൻ കാരണമാകുന്നുണ്ട്. സംഘ പരിവാറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് താരം എന്നത് തന്നെയാണ് പ്രേക്ഷകശ്രദ്ധ താരത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട് വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും ചെയ്തു മീഡിയ ഇടങ്ങളിലെല്ലാം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട് എന്നാൽ ഇപ്പോൾ താരം സ്വന്തമായി ഒരു കുടുംബം തുടങ്ങാൻ ഒരുങ്ങുകയാണ് താരം എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 33 വയസ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്.

സ്വന്തമായി ഒരു കുടുംബം തുടങ്ങണമെന്ന ആഗ്രഹം താരം മാതാപിതാക്കളോട് പറയുകയും മാതാപിതാക്കൾ സമ്മതം അറിയിക്കുകയും ചെയ്തു എന്നും താരം വ്യക്തമാക്കി. ഇത് ഒരു വാർത്തയാകുന്നതിന് പിന്നിലെ രഹസ്യം എന്നാൽ താരം വിവാഹിതയല്ല എന്നതും ഗർഭം ധരിക്കുവാൻ ഉദ്ദേശവും ഇല്ല എന്നതുമാണ്. അതുകൊണ്ട് താരം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേന ആണ് കുഞ്ഞിനെ ദത്തെടുക്കുന്നത്. എന്തായാലും നടിയെ പിന്തുണച്ചു കൊണ്ട് ഇപ്പോൾ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പ്രേക്ഷകർക്കിടയിൽ താരത്തിനെ പദവി ഒന്നുകൂടെ ഉയരത്തിൽ ആക്കാൻ ഈ കാര്യം സഹായിക്കും എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഉള്ള ചർച്ചകൾ. എന്തായാലും സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിലെ തീരുമാനത്തെ സപ്പോർട്ട് ചെയ്യുകയാണ്.

Swara
Swara
Swara

Be the first to comment

Leave a Reply

Your email address will not be published.


*