

ദൈവ ഭക്തന്മാരുടെ ഭക്തിയെയും ദൈവ സ്നേഹത്തെയും മുതലാക്കി ആത്മീയ വ്യാപാരം നടത്തുന്നവരെ ആൾദൈവങ്ങൾ എന്ന് വിളിക്കാം. സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ട് ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകൾ വിശ്വാസം കൊണ്ട് മറച്ചു പിടിക്കുകയാണ് അവർ. ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വിശ്വാസത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്നവർ.



ഇത്തരത്തിൽ ഒരുപാട് ആളുകൾ ഇന്നത്തെ വർത്തമാന ലോകത്ത് വിലസുകയാണ്. വിദ്യാഭ്യാസം ഉള്ളവരും അല്ലാത്തവരുമായ ഒരുപാട് പേരാണ് ഇത്തരം ചതികളിൽ വീഴുന്നത്. കാരണം അവരുടെ എല്ലാം ദൈവ ഭക്തിയാണ് ഇത്തരക്കാർ ചൂണ്ടയിടുന്നത്. എന്തായാലും ഒട്ടനവധി ഇത്തരം ആളുകളുടെ വലയിൽ വീണവരാണ് ഒരു പറ്റം സമൂഹം. നാളുകൾ തോറും ഇത്തരക്കാരുടെ പ്രശ്നങ്ങൾ വാർത്തകളായി വരാറുണ്ട്.



ഒരുപാട് വിവാദങ്ങളിലും ഇത്തരക്കാരുടെ പേരുകൾ കേൾക്കാറുണ്ട്. എന്തായാലും ഇന്ത്യയിലെ ആൾദൈവങ്ങളിൽ ഏറ്റവും വിവാദ മനുഷ്യനാണ് തമിഴ്നാട്ടിലെ നിത്യാനന്ദ സ്വാമി. ഒരുപാട് വിവാദങ്ങളിൽ സ്വാമിയുടെ പേര് പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിലും ഈ സ്വാമിയുടെ പേര് പുറത്തു വന്നിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.



തന്റെ ആശ്രമത്തിൽ സിനിമാ നടി രഞ്ജിത ഉൾപ്പെടെ രണ്ടു സ്ത്രീകളോടൊപ്പമുള്ള വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇങ്ങനെയൊക്കെ ബാബു വാർത്ത മാധ്യമങ്ങളിലെല്ലാം സ്വാമിയുടെ പേര് കുപ്രസിദ്ധമായി എങ്കിലും ആരാധകരെ ഇതൊന്നും ബാധിച്ചിട്ടില്ല ഇപ്പോഴും സമ്പന്നതയുടെ വർണ്ണപ്പക്കിട്ടിൽ സ്വാമിജി മറ്റുള്ളവരെ കബളിപ്പിച്ചു ജീവിക്കുകയാണ്.



അയാൾ അദ്ദേഹത്തെ തന്നെ പറയുന്നത് ഒരു ദൈവം എന്നാണ്. സ്വയംപ്രഖ്യാപിത ദൈവത്തിന്റെ പ്രഭാഷണങ്ങൾക്ക് എല്ലാം നിറഞ്ഞ കാഴ്ചക്കാരെ ലഭിക്കുന്നതും ഏതൊരു പരിപാടിയിലും നിറഞ്ഞ ആളുകൾ ഉണ്ടാകുന്നതും പതിവാണ്. ഒരുപാട് വിവാദങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്ര സ്വീകാര്യത ലഭിക്കുന്നത് എന്ന് എല്ലാവർക്കും അത്ഭുതകരമായ കാര്യമാണ്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തമിഴ് നടി മീരാ മിഥുന്റെ നിത്യാനന്ദ സ്വാമി യോടുള്ള ആരാധനയാണ്. ”എത്രയൊക്കെ വിവാദങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേക ശക്തിയുണ്ട്, അദ്ദേഹത്തിന്റെ ആശ്രമം കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു” എന്നാണ് താരത്തിന്റെ വാക്കുകൾ.



അദ്ദേഹത്തിന് എന്തോ ദിവ്യശക്തിയുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം എന്ന് താരം പറയുകയും ചെയ്തിട്ടുണ്ട്. എന്തായാലും നിത്യാനന്ദ സ്വാമിയുടെ ആശ്രമം സന്ദർശിക്കാനൊരുങ്ങിയിരിക്കുകയുമാണ് നടി മീര മിഥുൻ. നിത്യാനന്ദ സ്വാമിയെ പോലെ തന്നെ ഒരുപാട് വിവാദങ്ങളിൽ പേര് പുറത്തുവന്ന താരമാണ് മീര മിഥുൻ എന്ന് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.






Leave a Reply