എന്റെ കാല് ഇങ്ങനെയാണ്, അല്ലാതെ സോഷ്യൽ മീഡിയയിൽ കാണുന്ന ഫോട്ടോകൾ പോലെയല്ല. കാലിൽ ഉള്ള പാടുകൾ തുറന്നു കാണിച്ചു പ്രിയതാരം…

സോഷ്യൽ മീഡിയയിൽ അവരവരുടെ ഫോട്ടോ എത്ര മികച്ചതാക്കാൻ പറ്റും എന്നാണ് എല്ലാവരും നോക്കുന്നത്. അതു കൊണ്ടുതന്നെ എഡിറ്റിങ്ങിന്റെ അങ്ങേയറ്റം വരെ പോകാൻ എല്ലാവരും തയ്യാറാകുന്നുണ്ട്. പ്രത്യേകിച്ചും സെലിബ്രിറ്റി ലേബളിൽ തിളങ്ങി നിൽക്കുന്നവർ അവരുടെ ഏറ്റവും മികച്ച ഫോട്ടോകൾ മാത്രമേ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുകയുള്ളു.

ഫേസ് ആപ്പ് പോലോത്ത ആപ്ലിക്കേഷനുകൾ ഇത്തരത്തിലുള്ള ഫോട്ടോകൾ നല്ല രീതിയിൽ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കു വെക്കാൻ ഉള്ളതാണ്. ചിലരുടെ മേക്കോവർ തന്നെ ഫോട്ടോ എഡിറ്റിങ്ങിലൂടെ ആണെന്നത് മറ്റൊരു രസകരമായ സംഭവം ആണ്. ഏതായാലും ഏറ്റവും നല്ല ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെക്കാൻ മത്സരിക്കുകയാണ് എല്ലാവരും.

ഈ സമയത്താണ് സോഷ്യൽ മീഡിയയിൽ ഒരു വ്യത്യസ്തമായ അനുഭവം ഉണ്ടായത്. ഓരോ സെലിബ്രിറ്റികൾക്ക് അവരുടേതായ ഫാൻ പേജുകൾ നമുക്ക് കാണാൻ സാധിക്കും. അവരുടെ ഇഷ്ട താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഈ പേജിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പ്രിയതാരം ദിവ്യങ്ക തൃപതി ദാഹിയയുടെ ഫോട്ടോ ആരാധകർ പങ്കുവെച്ചതിന് തുടർന്നാണ് സോഷ്യൽ മീഡിയ രസകരമായ ചർച്ച നടന്നത്.

താരത്തിന്റെ യഥാർത്ഥ ഫോട്ടോ എഡിറ്റ് ചെയ്ത് താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. യഥാർത്ഥത്തിൽ താരത്തിന്റെ മുട്ടിൽ ചില കറകൾ ഉണ്ട്. പക്ഷേ ആരാധകർ അത് എഡിറ്റ് ചെയ്ത് നല്ല രീതിയിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പക്ഷേ പിന്നീട് താരം ഇതിനെതിരെ യഥാർത്ഥത്തിൽ എന്റെ ഫോട്ടോ ഇതെല്ലാ എന്ന് പറഞ്ഞു കൊണ്ട് ശരിക്കുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.

തന്റെ കാലിലുള്ള പാടുകൾ കൃത്യമായി കാണിച്ചു കൊണ്ട് ഒരു മടിയും കൂടാതെ ബോൾഡ് ആയി പങ്കുവെച്ചിരിക്കുകയാണ് താരം. എന്നിട്ട് മറ്റേത് എന്റെ എഡിറ്റെഡ് ഫോട്ടോയാണ് എന്ന് താരം തിരിച്ചു പറയുകയും ചെയ്തു. താരത്തെ ഈ ബോർഡ് ആറ്റിട്യൂട് മുക്തകണ്ഠം പ്രശംസിച്ചരിക്കുകയാണ് ആരാധകലോകം.

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യങ്ക തൃപതി ദാഹിയ. ഒരുപാട് മികച്ച കഥാപാത്രങ്ങൾ മിനിസ്ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

Divyanka
Divyanka
Divyanka
Divyanka

Be the first to comment

Leave a Reply

Your email address will not be published.


*