

എൻജോയ് എൻജോമി ഈ ഗാനം കേൾക്കാത്ത സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഉണ്ടോ എന്ന സംശയമാണ്. ഇന്ത്യയിലുടനീളം തരംഗം സൃഷ്ടിച്ച ഈ വീഡിയോ ഇതിനകം യൂട്യൂബിൽ 37 കോടിയിലധികം പേർ കണ്ടുകഴിഞ്ഞു. തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ഈ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. പലരുടെ റീൽസ് വീഡിയോകളിൽ ഈ ഗാനം നിറഞ്ഞാടി.



ഇപ്പോൾ ഈ ഗാനത്തിന് ചുവടുവെക്കുന്ന സൗത്ത് ഇന്ത്യൻ സിനിമാ താരം ഷംന കാസിമിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഷംന കാസിമിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് ഷംന കാസിം.



നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ഷംന. പൂർണ്ണ എന്ന പേരിലും താരം അറിയപ്പെടുന്നു. ഒരു പ്രൊഫഷണൽ ഡാൻസറായ താരത്തിന്റെ പല ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. താരത്തിന്റെ പല ഡാൻസ് വീഡിയോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരം അറിയപ്പെടുക യാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സാരിയുടുത്ത് ശാലീന സുന്ദരിയായും ബോൾഡ് വേഷങ്ങളിലും താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.



2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലെ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് എട്ടോളം മലയാള സിനിമകൾക്ക് ശേഷം ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് 2008 ൽ തെലുങ്ക് ൽ താരം അരങ്ങേറ്റം കുറിച്ചു.



മുനിയാണ്ടി വിലങ്ങിയാൽ മൂന്ദ്രമാണ്ട എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറി.ജോഷ് ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ.താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പല ടെലിവിഷൻ പരിപാടികളിൽ അവതാരകയായും നർത്തകിയായും വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടു.






Leave a Reply