

സിനിമാ ലോകത്ത് വെറും നാല് വർഷം കൊണ്ട് തന്റെതായ ഇടം അടയാളപ്പെടുത്താനും ഒരുപാട് പ്രേക്ഷകരെ നേടാനും നേടിയ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യം ആവാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാനും മികച്ച സിനിമകളിലെല്ലാം അവസരം ലഭിക്കുകയും ലഭിച്ച വേഷങ്ങളിൽ എല്ലാം മികച്ച അഭിനയം കാഴ്ച വെക്കുകയും ചെയ്ത താരമാണ് സംയുക്ത മേനോൻ.



വെറും നാലു വർഷം ആണ് താരം സിനിമയിൽ വന്നിട്ടായത്. പക്ഷേ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് ഈ ചെറിയ കാലയളവിൽ തന്നെ നേടാൻ സാധിച്ചു. അത് താരം പ്രകടിപ്പിക്കുന്ന അഭിനയ മികവ് കൊണ്ട് തന്നെയാണ്. പോപ്കോൺ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട് മലയാളത്തിൽ പോകാനാണ് താരത്തിന് ആദ്യ സിനിമ എങ്കിലും 2018ല് പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ ആർജിക്കുകയും ജനപ്രിയ അഭിനേത്രിയായി മാറുകയും ചെയ്തത്. ഇതേ വർഷത്തിൽ തമിഴിൽ പുറത്തിറങ്ങിയ കളരി എന്ന സിനിമയിലെ തേൻമൊഴി എന്ന കഥാപാത്രമാണ് തമിഴകത്തെ പിടിച്ചു കുലുക്കിയത്.



ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ താരത്തിനെ ആരാധകരുണ്ട്. ഓരോ വേഷത്തോടും കാണിക്കുന്ന സമീപനത്തിലെ വ്യത്യസ്തത തന്നെയാണ് പ്രേക്ഷകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്. ജൂലൈ കാട്രിൽ എന്ന സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു. മലയാളം, തമിഴ് എന്നിവ ഭാഷകൾക്കു പുറമേ കന്നടയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ് എന്ന വാർത്ത ആരാധകർ വളരെ ആരവത്തോടെയാണ് സ്വീകരിച്ചത്.



ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ഗാളിപ്പട്ട 2 എന്ന സിനിമയിൽ ആണ് താരം കന്നടയിലൂടെ പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയം തമിഴിലും മലയാളത്തിലും പ്രകടിപ്പിച്ചതു പോലെ തന്നെ തെലുങ്കിലും താരത്തിന് അവതരിപ്പിക്കാനും പ്രകടിപ്പിക്കാനും കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ധാരാളം ഫോളോവേഴ്സും ഉണ്ട്.



ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന വർക്കൗട്ട് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരം ഏത് ഗ്രൂപ്പിൽ ഉള്ള ഫോട്ടോകൾ പങ്കു വെച്ചാലും നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ ഫോട്ടോകൾ കോളിളക്കം സൃഷ്ടിക്കാറുണ്ട്. താരത്തിന്റെ ബോഡി ഫ്ലെക്സിബിളിറ്റിയെയും മെയ് വഴക്കത്തെയും എല്ലാ ആരാധകരും ഒരുപോലെ അഭിനന്ദിക്കുന്നുണ്ട്.






Leave a Reply