

കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2019 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒമർ ലുലു സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ഒരു അഡാർ ലവ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.



പിന്നീട് മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞത് താരം അഭിനയത്തിൽ പ്രകടിപ്പിക്കുന്ന ആത്മാർത്ഥത കാരണമാണ്. മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം ഓരോ വേഷത്തിലും പ്രകടിപ്പിക്കുന്നുണ്ട്.



താരം ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും വിഷ്ണുപ്രിയ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം ശ്രദ്ധേയമായിരുന്നു.



താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.2 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സ്പഷ്ടമായ അഭിനതിലൂടെ തന്നെയാണ് സോഷ്യൽ മീഡിയ ഫ്ലാറ്റുഫോമുകളിൽ നിറഞ്ഞ ആരാധകരെ ഉണ്ടാക്കിയത്.



അതുകൊണ്ടു തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാകുന്നുണ്ട്.2021 ന് വിട പറഞ്ഞ് കൊണ്ട് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തനിയ്ക്ക് പ്രിയപ്പെട്ടതല്ല എന്നും അത്ര എളുപ്പമായിരുന്നില്ല 2021 എന്ന വര്‍ഷം എന്നുമാണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.



വളരെ അധികം പോരാടിയാണ് 2021 എന്ന വർഷം കടന്ന് പോയത് എന്നും താരം കുറിക്കുന്നു. 21 എന്ന വർഷം താരത്തോട് പരുക്കൻ ആയാണ് പെരുമാറിയത് എന്നും ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചത് എന്നും താരതിന്റെ വാക്കുകളിലുണ്ട്. ഈ വർഷം സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു എന്നും താരം കുറിച്ചിട്ടുണ്ട്.






Leave a Reply