

മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന മുൻനിര അഭിനേത്രിയും മോഡലിംഗ് താരവുമാണ് പ്രിയാമണി. മോഡലിംഗ് രംഗത്ത് നിന്നാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ താരം മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചിട്ടുണ്ട്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിവുണ്ട് അതുകൊണ്ട് തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് അവസരം ലഭിച്ചത്.



മലയാളത്തിനു പുറമേ താരം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ എല്ലാം മികച്ച അഭിനയം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2008ൽ തിരക്കഥ എന്ന മലയാള സിനിമയിൽ അഭിനയിക്കുകയും ആ സിനിമയിലൂടെ തന്നെ താരത്തിന് ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് നിറഞ്ഞ ആരാധകരുണ്ട്.



2009ലാണ് കന്നട ഭാഷയിൽ അരങ്ങേറുന്നത്. റാം എന്ന റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യത്തേത്. തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ ആണ് താരം ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവേശിക്കുന്നത്. തെലുങ്കിൽ താരം ഒരു സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗ വലിയ വിജയമായതോടെ തെലുങ്ക് ഭാഷയിലും താരം ശ്രദ്ധേയയായി.



2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത് കരിയറിലെ മികച്ച നേട്ടമാണ്. സിനിമ മേഖലയിൽ നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. അത്രത്തോളം മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഓരോ സിനിമയിലൂടെയും താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.



ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചത് എടുത്തു പറയേണ്ട മേന്മ തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.



മലയാളത്തിൽ ടിനി ടോമിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട് എന്ന് വിവാദപരമായ ഒരു ചോദ്യത്തിന് മാന്യമായി താരം മറുപടി നൽകി. എന്തുകൊണ്ട് തന്റെ കൂടെ അഭിനയിച്ചില്ല, എന്താണ് താരം സിനിമ തെരഞ്ഞെടുക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്ന് ടിനി ടോം നേരിട്ട് താരത്തോട് ചോദിച്ചു എന്നുള്ളതു കൊണ്ടു തന്നെയാണ് അഭിമുഖം ഇത്രത്തോളം പ്രേക്ഷകർ ഉറ്റു നോക്കാനുള്ള കാരണം. അത് തന്റെ കരിയറിന് വല്ലാതെ നെഗറ്റീവ് ആയി ബാധിക്കുമെന്നതു കൊണ്ട് മാത്രമാണ് മലയാളത്തിലെ ആ സിനിമ വേണ്ടെന്നു വച്ചത് എന്നാണ് പ്രിയാമണി മറുപടി പറഞ്ഞത്.






Leave a Reply