

മലയാള സിനിമാ മേഖലയിലെ ഒരു വേറിട്ട അധ്യായമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ജിയോ ബേബി എഴുതി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഇത്. ഓരോ സിനിമകൾ പുറത്ത് വരുമ്പോഴും വിമർശിക്കാനും അനുമോദിക്കാനും ഒരുപാട് ആളുകൾ ഉണ്ടാകും അതുപോലെ തന്നെ ഈ സിനിമയുടെ ആശയവും വിമർശനത്തിന് ഇരയായിട്ടുണ്ട്.



ഒരുപാട് പ്രശംസകളും വിമർശനങ്ങളും പോസിറ്റീവ് നെഗറ്റീവ് റിവ്യൂകളും ഒരുപോലെ ഈ സിനിമക്ക് ലഭിച്ചിട്ടുണ്ട്. സിനിമ സോഷ്യൽമീഡിയയിലും അല്ലാതെയും ഒരുപാട് ചർച്ചചെയ്യപ്പെട്ടിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ച സിനിമ എന്നും വിമർശനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായി സിനിമ എന്നും ഇതിനെ വിശേഷിപ്പിക്കാം. സിനിമ ഒരുപക്ഷേ പൂർണ്ണമായും ലാഗ് ആണെങ്കിലും സിനിമ മുന്നോട്ടു വെച്ച പ്രമേയം ഏവരെയും ആകർഷിച്ചിരുന്നു.



സുരാജ് എന്റെ കരിയറിലെ ഇത്രത്തോളം ചെയ്യാത്ത ഒരു വേഷമായിരുന്നു എന്നതും സിനിമയുടെ പ്രത്യേകത തന്നെയാണ്. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി നിമിഷ സജയൻ ആണ് അഭിനയിച്ചത്. ഒരു ഓർത്തഡോക്സ് ഹിന്ദു ഫാമിലിയിൽ ദിവസേന നടക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ജനങ്ങളിലേക്ക് എത്തിച്ചത്.



ശബരിമല വിഷയം കൂടി ചേർന്നതോടെയാണ് സിനിമ കൂടുതൽ വിമർശനങ്ങളെ ക്ഷണിച്ചു വരുത്തിയത്. ഇപ്പോൾ ഈ സിനിമ സംവിധാനം ചെയ്ത ജിയോ ബേബി യുടെ പുതിയ പ്രസ്താവനയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നു.



സംവിധായകന്റെ വാക്കുകൾ ഇങ്ങനെയാണ്..
“ഈ സിനിമ കണ്ട് വിവാഹ ജീവിതത്തിൽ നിരാശയാനുഭവിക്കുന്ന പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്നായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന. വിവാഹത്തിനു ശേഷം വിദ്യാസമ്പന്നയായ പെൺകുട്ടി ആണെങ്കിൽ കൂടി ഭർത്താവിന്റെ കീഴിൽ ജീവിക്കേണ്ടിവരുന്ന ഒരു ജീവിതാവസ്ഥയാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. കലയോട് അമിത താല്പര്യം ഉള്ള പെൺകുട്ടി വെറും കിച്ചനിൽ ഒതുങ്ങുന്ന അവസ്ഥയാണ് സിനിമ മനോഹരമായി അവതരിപ്പിച്ചത്.



ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ വിജയിച്ചു എന്ന് തന്നെ പറയാം. സ്ത്രീ കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങിയ സിനിമ നിമിഷ സജയൻ കരിയറിലെ ബ്രേക്ക് തന്നെ ആയിരിക്കും. സ്ത്രീ കേന്ദ്രകഥാപാത്രമായ ഒരു സിനിമ ആയിരുന്നിട്ടുകൂടി നിമിഷ സജയൻ അവതരിപ്പിച്ച വേഷം പേര് നൽകിയിട്ടില്ല. ഇത്തരത്തിൽ അറിയപ്പെടാതെ പോകുന്ന പല സ്ത്രീജന്മങ്ങൾ സമൂഹത്തിലുണ്ട് എന്നതാണ് അതിലൂടെ സംവിധായകൻ ഉദ്ദേശിച്ചത്.






Leave a Reply