അജ്മീർ ദർഗ സന്ദർശിച്ച് പാപമോചനം തേടി വീഡിയോ പങ്കുവെച്ച് പ്രിയ താരം ലക്ഷ്മി റായ്… വീഡിയോ കാണാം

ഒരുപാട് ഭാഷകളിൽ ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ പ്രേക്ഷകപ്രീതി നേടാനും ഭാഷകൾക്ക് അതീതമായി ആരാധകർ ഉണ്ടാവാനും ഭാഗ്യം ലഭിച്ച നായികയാണ് ലക്ഷ്മിറായ്. ഇതിനോടകം അഞ്ച് വ്യത്യസ്ത ഭാഷകളിൽ അമ്പതിലധികം ചിത്രങ്ങളിൽ നായിക കഥാപാത്രമായി താരം അഭിനയിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഇന്നോളം മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിക്കുന്നത് അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് താരം ഇതിനോടകം അഭിനയിച്ചത്. 2005 മുതൽ താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം ആദ്യഘട്ടത്തിൽ തന്നെ തെളിയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളും താരം നന്നായി കൈകാര്യം ചെയ്യുന്നു അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരാണ്.

2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് താരം പ്രിയങ്കരിയാകുന്നത്. പിന്നീട് ഒട്ടേറെ വിജയകരമായ ചിത്രങ്ങൾ മലയാളത്തിലും താരം അഭിനയിച്ചു. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരത്തിന് അസാധ്യ ആരാധകർ പിന്തുണയുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാനുള്ള കാരണവും അതുതന്നെയാണ്.

അണ്ണൻതമ്പി, പരുന്തു, ഇൻ ഹരിനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, കേസെനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മലയാള സിനിമകളുടെ താരം നേടിയ ആരാധകർക്ക് കണക്കില്ല. ഇപ്പോൾ താരം അജ്മീർ ദർഗ സന്ദർശിച്ചതിന്റെ വീഡിയോയാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് വളരെ പെട്ടെന്നാണ് വീഡിയോ തരംഗമായത്.

ഒരുപാട് പേരുടെ ആശാ കേന്ദ്രമാണ് അജ്മീർ ദർഗ. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്മേരി ആണ് അവിടെ മണ്മറഞ്ഞു കിടക്കുന്നത്. ഇന്ത്യയുടെ റെവല്യൂഷണറി ലീഡർ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അജ്മീർ ഉറൂസ് എന്ന് പറഞ്ഞാൽ തന്നെ ലോകപ്രശസ്തമാണ്. സെലിബ്രേറ്റി പദവികൾ എല്ലാം മാറ്റിവച്ച് സാധാരണ ഒരു സ്ത്രീ എന്ന രൂപത്തിലാണ് താരം അജ്മീർ ദർഗയിൽ പാപമോചനത്തിനായി പോയിരിക്കുന്നത്.

What a wonderful unforgettable experience I had visiting Ajmer sharif dargah @ajmer_dargah786 It would have been incomplete going all the way there for shoot and not visit this holy place to seek blessings thank you so much @sufimusafir for such an amazing hospitality means a lot god bless… എന്നാണ് താരം വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. താരത്തിലെ ഹൃദയത്തിലെ ഉദ്ദേശം വാക്കുകളിൽ സ്പഷ്ടമാണ്.

താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെ പരിഭാഷപ്പെടുത്താം : “അജ്മീർ ദർഗ സന്ദർശിച്ചത് ഈ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. അവിടെ ഷൂട്ടിംഗിന് പോയി, അജ്മീർ ദർഗ സന്ദർശിച്ചിട്ടില്ലായിരുന്നുവെങ്കിൽ അത് എന്റെ ജീവിതത്തിൽ അപൂർണമായ ഏട് ആയേനെ.” എന്തായാലും താരത്തിന്റെ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്.

Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*