ദിലീപേട്ടൻ ദേഷ്യപ്പെട്ട് കണ്ടിട്ടേയില്ല!! എന്നെ മോളു എന്നാണ് വിളിക്കാറ്, തുറന്നു പറഞ്ഞു നിക്കി ഗൽറാണി….

മലയാള സിനിമാലോകത്ത് അഭിനയ മികവിനൊപ്പം സൗന്ദര്യവും ഉള്ള പ്രമുഖ അഭിനേത്രിയാണ് നിക്കിഗൽറാണി. നിവിൻ പോളിയുടെ നായികയായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവരുന്നത്. സൂപ്പർ ഹിറ്റ് മലയാള സിനിമ 1983 ൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത് ആദ്യ സിനിമയിൽ തന്നെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ താരത്തെ സ്വീകരിച്ചത്. തുടക്കം മുതൽ ഇന്നോളം ആ പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നുണ്ട്.

ഇപ്പോൾ മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും താരം സിനിമകൾ അഭിനയിക്കുന്നുണ്ട് താരമിപ്പോൾ സിനിമകളുടെ തിരക്കിലാണ് എന്ന് ചുരുക്കം. അജിത്ത് എന്ന സിനിമയിലൂടെ കന്നടയിലും ഡാർലിംഗ് എന്ന സിനിമയിലൂടെ തമിഴിലും കൃഷ്ണാഷ്ടമി എന്ന സിനിമയിലൂടെ തെലുങ്കിലും താരം അരങ്ങേറി ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച അഭിനയം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണിത്.

മലയാളത്തിലും ഒരുപാട് വിജയകരമായ സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട് അഭിനയം അനുഭവം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ് അഭിനയത്തോട് കിടപിടിക്കുന്ന സൗന്ദര്യവും ഉണ്ടായതുകൊണ്ട് തന്നെ ഒരുപാട് നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട് താരത്തിന്റെ സഹോദരി സഞ്ജനയും സിനിമ മേഖലയിൽ തന്നെയാണ്.

മലയാള സിനിമാലോകത്ത് വിജയകരമായ ഒരു സിനിമയാണ് ഇവൻ മര്യാദ രാമൻ. ദിലീപ് നായകനായി പുറത്തുവന്ന ഈ സിനിമയുടെ സെറ്റിൽ തനിക്കുണ്ടായ ഒരു അനുഭവമാണ് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത് സജീവമായി താരത്തിന് ഒരുപാട് ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിലും ഉണ്ടായിരുന്നു എന്നതു കൊണ്ടു തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

2015 ൽ സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത് ദിലീപ് നിക്കി ഗൽറാണി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് കോമഡി സിനിമയാണ് ഇവൻ മര്യാദ രാമൻ. തെലുങ്ക് സിനിമയുടെ ഒരു റീമേക്ക് ആണ് ഇത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിനെ കുറിച്ചാണ് താരത്തിന് പറയാനുള്ളത്. വളരെ സൗമ്യ സ്വഭാവത്തിന്റെ ഉടമയാണ് ദിലീപ് എന്നാണ് താരം പറഞ്ഞുവരുന്നത്.

നല്ല സോഫ്റ്റ് ആറ്റിറ്റ്യൂഡ് ആണ് ദിലീപിന്റെത് എന്ന താരം പറയുന്നുണ്ട്. ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കാറുള്ളത്. ഒരു ദിവസം സെറ്റിൽ ഞാൻ വഴുതി വീണപ്പോൾ, മോളു എന്ന് വിളിച്ച് എന്റെ അടുത്തേക്ക് ആദ്യം ഓടി വന്നതും എന്നെ എഴുന്നേൽപ്പിച്ചതും ദിലീപേട്ടൻ ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വെച്ച് ദിലീപേട്ടൻ ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല എന്നും താരം പറയുന്നുണ്ട്.

Nikki
Nikki
Nikki
Nikki
Nikki

Be the first to comment

Leave a Reply

Your email address will not be published.


*