ഞാൻ ആദ്യമായി ഷോർട്സ് ഇട്ട് ഒരു ഫോട്ടോഷൂട്ട് നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു… പക്ഷെ മുഖത്തെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല… എല്ലാവർക്കും പറയാനുള്ളത് ഒന്നുമാത്രം …

ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പേരാണ് ബോഡി ഷെയ്മിങ് ഇരയാകുന്നത് സിനിമാ- സീരിയൽ മേഖലയിലുള്ളവരും അല്ലാത്തവരുമായി ഒരു വിധം തടിച്ച എല്ലാവരും ബോഡി ഷെയ്മിങ് ഇരയാകുന്നുണ്ട്. തടിച്ചവർ എന്ന് മാത്രം പറഞ്ഞാൽ പോരാ മെലിഞ്ഞാൽ നീയെന്തേ മെലിഞ്ഞു എന്ന് ചോദിക്കാനും തടിച്ചാൽ തടിച്ചു എന്ന് പറയാനും ആളുണ്ട് എന്ന് പറയുന്നതായിരിക്കും ശരി. മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് മനസ്സിനെ വേദനിപ്പിക്കുന്ന രൂപത്തിൽ ഒരുപാട് അനുഭവങ്ങൾ പലർക്കും ഉണ്ടായതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇത്തരം കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും എല്ലാം ഇടയിൽ ആത്മവിശ്വാസം മുതൽക്കൂട്ടായി അവനവന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകാൻ പലർക്കും സാധിക്കാറില്ല അങ്ങനെ മുന്നോട്ടു പോയി വിജയിക്കാൻ സാധിച്ചു അവരെ സമൂഹം അംഗീകരിക്കാൻ തയ്യാറാകാറില്ല എന്നാൽ ഇപ്പോൾ മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമായ ഇന്ദുജയും തീർത്ഥയും അവരുടെ ജീവിത അനുഭവങ്ങൾ വ്യക്തമാക്കുകയാണ്.

അവനവൻ ധരിക്കേണ്ടത് സ്വന്തം മനസ്സിനെ കംഫർട്ട് ആയി തോന്നുന്ന ഡ്രസ്സുകൾ ആണ് പക്ഷേ തടിച്ച പ്രകൃതി കാർക്ക് സമൂഹം കൽപ്പിക്കുന്ന ഡ്രസ്സുകൾ മാത്രമാണ് ധരിക്കാനുള്ള അവകാശം ഉള്ളൂ. വസ്ത്രം വാങ്ങിക്കാൻ പോകുന്ന കടയിലെ സെയിൽസ്മാൻ മുതൽ നമ്മൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒട്ടും പരിചയമില്ലാത്ത നമ്മുടെ പുറകിലെ വാഹനത്തിലെ യാത്രക്കാരൻ വരെ നമ്മുടെ ഡ്രസ്സിംഗ് സെൻസസിനെ കളിയാക്കുകയോ അല്ലെങ്കിൽ നമ്മുടെ ഇഷ്ടങ്ങളും നമ്മൾ തെരഞ്ഞെടുക്കേണ്ട ഡ്രസും മുൻകൂട്ടി തീരുമാനിക്കുകയോ ചെയ്യും.

ഇതിനെ ഉദാഹരണമാക്കി ഇരുവരും അവനവന്റെ അനുഭവങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തീർത്ഥ പറഞ്ഞത് ഷോപ്പിൽ ഉണ്ടായ ഒരു അനുഭവമാണ്. ഡ്രസ്സ് എടുക്കാൻ പോയപ്പോൾ കാലിന് വണ്ണം കൂടുതൽ ആണല്ലോ അതുകൊണ്ട് ഇറക്കമുള്ള ടോപ്പ് നോക്കാം എന്ന് സെയിൽസ് മാൻ പറഞ്ഞു എന്നും എന്റെ കാലിൽ അല്ലേ വണ്ണം… ചെറിയ ടോപ് ഇടുന്നത് ഞാനല്ലേ… ചേട്ടൻ വിഷമിക്കുന്നത് എന്തിനാ എന്ന് താൻ തിരിച്ചു ചോദിച്ചു എന്നും തീർത്ഥ പറയുന്നു.

ഇന്ദുജ പറഞ്ഞത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബാക്കിൽ ഉള്ള വാഹനത്തിലെ യാത്രക്കാരൻ നിർത്തി പറഞ്ഞത് നല്ലവണ്ണം ഉണ്ടല്ലോ എത്രയാണ് സൈസ് എന്നും മറ്റു മറ്റൊരാൾ പറഞ്ഞത് വണ്ണം ഉള്ളതല്ലേ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് നടന്നു കൂടെ എന്നാണ് എന്നുമാണ്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഡ്രസ്സ് ധരിക്കുമ്പോൾ നാട്ടുകാർക്ക് ആണ് വിഷമം എന്നും ഇന്ദുജ പറയുന്നുണ്ട്. തനിക്ക് ഷോർട്ട് ലെഗ്ഗിൻസും ടോപ്പും കംഫർട്ട് ആണ് എന്നും അത് തന്നെയാണ് ഞാൻ ഇടാറ് എന്നും ഇന്ദുജ പറയുമ്പോൾ ഒരൊറ്റ ദിവസം പോലും പരിഹാസം കേൾക്കാത്ത ഇല്ല എന്നും കൂട്ടിച്ചേർക്കുന്നു ഉണ്ട്.

തീർത്ഥ ഷോർട്സ് ധരിച്ച് ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത അനുഭവവും പറയുന്നുണ്ട്. ആരും മുഖത്തെ കുറിച്ച് ഒരു കമന്റ് രേഖപ്പെടുത്തിയില്ല എന്നും എല്ലാവർക്കും പറയാനുണ്ടായിരുന്നത് ശരീരത്തെക്കുറിച്ച് ആയിരുന്നു എന്നുമാണ് തീർത്ഥ പറയുന്നത്. മോഡലിംഗ് രംഗത്ത് ഇരുവരും സജീവമായപ്പോൾ തടിച്ചവർക്ക് മോഡൽ മേഖല എല്ലാം പറ്റും അല്ലേ എന്ന് ആശ്ചര്യപെട്ടവരുണ്ട് എന്നും ഒരുപാട് ആത്മവിശ്വാസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞു എന്നാണ് ഇത്തരം ചോദ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത് എന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്.

Theertha
Induja

Be the first to comment

Leave a Reply

Your email address will not be published.


*