

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ചാർമ്മി കൗർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിക്കുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ താരമെന്നും മുന്നിട്ടുനിൽക്കുന്നു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് സിനിമകളിലൂടെ താരം തെളിയിച്ചിരിക്കുകയാണ്.



അഭിനയ ലോകത്ത് നിന്ന് താരമിപ്പോൾ വിട്ടു നൽകുന്നുണ്ടെങ്കിലും പ്രൊഡ്യൂസർ എന്ന നിലയിൽ താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തെലുങ്ക് സിനിമയിലാണ് താര സജീവമായി നിലനിന്നിരുന്നത്. അതേസമയം മലയാളം കന്നട തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.



മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങൾ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.



വിവാഹ സങ്കല്പത്തെക്കുറിച്ച് ആണ് താരം മനസ്സുതുറന്നത്. ഒരു സംവിധായകനോടൊപ്പം താരത്തിന്റെ പേര് സോഷ്യൽ മീഡിയയിലും ഗോസിപ്പുകളിലും നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയ ഇവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന രൂപത്തിൽ പല ന്യൂസുകളും പുറത്തുവിട്ടു. ഇതിനെത്തുടർന്നാണ് താരം മനസ്സ് തുറന്നത്. വിവാഹം പോലോത്ത ഒരു അബദ്ധം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ചെയ്യില്ല എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. പലരും ജീവിതത്തിൽ ഏറ്റവും പ്രധാനമായ ഘട്ടമായി കണക്കാക്കുന്നത് വിവാഹമാണ്. അതുകൊണ്ടാണ് അബദ്ധം എന്ന വാക്ക് ഉപയോഗിച്ചത് എന്ന് താരം വ്യക്തമാക്കി.



2002 ൽ തന്റെ പതിനഞ്ചാം വയസ്സിൽ നീ തോട് കാവലി എന്ന സിനിമയിൽ ഒരു വീട്ടമ്മയുടെ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ തിയേറ്ററുകളിൽ പരാജയം ആണെങ്കിലും താരം സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് അറിയപ്പെട്ടു. പിന്നീടങ്ങോട്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിയായി മാറി. അമ്പതിൽ കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.



കാട്ടുചെമ്പകം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ താപ്പാന ദിലീപ് നായകനായ ആഗതൻ എന്നെ മലയാള സിനിമകളിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു. നന്ദി അവാർഡ് ഉൾപ്പെടെ അഭിനയജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തു.






Leave a Reply