സോഷ്യൽ മീഡിയയിൽ മിന്നും താരമായി അശ്വതി.. 😍🔥 പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം…

മേഖല ഏതാണെങ്കിലും ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് ആരാധകർ വളരെ പെട്ടെന്ന് ഉണ്ടാകാനും വളരെ പെട്ടെന്ന് തന്നെ സെലിബ്രേറ്റി പദവി നേടാൻ സാധിക്കാറുണ്ട്. ഇത്തരത്തിൽ ഒന്നിലധികം മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി നായർ. അഭിനയം നൃത്തം പ്രോഗ്രാം പ്രൊഡ്യൂസിങ് തുടങ്ങിയ മേഖലകളിലെല്ലാം അശ്വതി താരമാണ്.

അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയാണ്. താരം അഭിനയിച്ചത് ഉപ്പുമുളക് പരമ്പരയിൽ ആയിരുന്നു. മിനിസ്ക്രീൻ പരമ്പരകളുടെ പതിവു രീതികളിൽ നിന്ന് എല്ലാം  വ്യത്യസ്തമായി വേറിട്ടൊരു പാത സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ മികച്ച അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്.

ഉപ്പും മുളകിൽ വളരെ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ നേടാനും ഫോളോവേഴ്സിന്റെ എണ്ണം വളരെ പെട്ടെന്ന് വർദ്ധിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. മുടിയന്റെ പെയർ ആയിട്ടാണ് പരമ്പരയിലേക്ക് അശ്വതി നായർ കടന്നു വരുന്നത്. വളരെ പെട്ടെന്നാണ് താരത്തിന് പ്രേക്ഷക പ്രീതി നേടാൻ സാധിച്ചത്. ഓരോ എപ്പിസോഡും താരത്തിന് നിർണായകമായിരുന്നു.

അഭിനയം ആരംഭിക്കുന്നതിന് മുമ്പ് സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമായിരുന്നു തുടക്കത്തിൽ താരം. നൃത്തവും ഗാനവുമെല്ലാം ഇഷ്ടപ്പെട്ട താരം ഒരു പ്രശസ്തയായ നർത്തകി കൂടെയാണ്. കലാ മേഖലയിൽ ഒരുപാട് ഇടങ്ങളിൽ ശ്രദ്ധ ചെലുത്താനും കടന്നുചെല്ലുന്ന മേഖലകളിലെല്ലാം വിജയം നേടാനും താരത്തിന് ഇതുവരെയും സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരം പുതിയ ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരത്തിന് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

സാരിയിൽ അതി മനോഹരിയായ ഫോട്ടോകളാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയുള്ള താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഫ്രീക്കത്തി ആയാണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത് എങ്കിലും ഏറ്റവും പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Aswathy
Aswathy
Aswathy
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*