മായാനദി കണ്ട് അച്ഛനും അമ്മയും വഴക്ക് പറഞ്ഞിരുന്നു; സിനിമ അവർക്ക് ഇഷ്ടപ്പെട്ടു പക്ഷേ ചില സീനുകളോടായിരുന്നു അവരുടെ വിരോധം.. തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി..

മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന് അറിയപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. താരം അഭിനയിച്ച സിനിമകളിലേറെയും വിജയങ്ങളായിരുന്നു എന്നതുകൊണ്ട് തന്നെയാണ് ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. തന്മയത്വം ഉള്ള അഭിനയ വൈഭവം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. അഭിനയ ത്തിന്റെ മികവിലൂടെ തന്നെയാണ് താരം അറിയപ്പെടുന്നത്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഓരോ നായകൻ മാരോടൊപ്പം അവരുടെ അഭിനയ ഭഗവതിനോട് കിടപിടിക്കുന്ന രൂപത്തിൽ കട്ടക്ക് അഭിനയിക്കാനും നിറഞ്ഞ കൈയടി സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും അറിഞ്ഞ്  ആവാഹിച്ച് അഭിനയിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ട് എന്നാണ് സംവിധായകരുടെ എല്ലാം പക്ഷം.

ഇതുകൊണ്ടെല്ലാം തന്നെയാണ് ഇപ്പോൾ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉള്ളത്. താരത്തിനെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു മായാനദി. മായാനദി എന്ന സിനിമയിലെ വിജയകരമായ അഭിനയത്തിലൂടെ ആണ് മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് താരത്തിന് പേര് ഉയരാൻ കാരണം. ഇപ്പോൾ ഈ സിനിമയിലെ അഭിനയത്തിന് ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ച് ആണ് താരം തുറന്നു പറയുന്നത്.

സിനിമയോട് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് താൻ വരുന്നത് എന്നതു കൊണ്ട് സിനിമയിൽ അഭിനയിക്കുന്നതിനോട് തന്നെ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു എന്നും ആണ് താരം തുടക്കത്തിൽ തന്നെ പറയുന്നത്. സിനിമയോട് യാതൊരു ബന്ധവുമില്ലാത്ത പ്രൊഫഷൻ ഉണ്ടായിരിക്കെ തന്നെ ഞാൻ നടിയായി എന്നത് അവർക്ക് ഒരു ഷോക്കായി എന്നും താരം പറയുന്നുണ്ട് .

പക്ഷേ അവർ പൊരുത്തപ്പെട്ട് പോകുന്നത് ഞാൻ അഭിനയിക്കുന്ന സിനിമകളെല്ലാം വിജയങ്ങളായി എന്നതുകൊണ്ട് മാത്രമാണ് എന്നും പൂർണമായി ഇപ്പോഴും പൊരുത്തപ്പെട്ടു പോകാൻ അവർക്ക് സാധിച്ചിട്ടില്ല എന്നും മായാനദി കണ്ടതിനുശേഷം  അച്ഛനും അച്ഛനും അമ്മയും വഴക്ക് പറഞ്ഞിരുന്നുവെന്നും സിനിമ അവർക്കിഷ്ടപ്പെട്ട എങ്കിലും ചില സീനുകൾ ആയിരുന്നു അവരുടെ വിരോധം എന്നുമാണ് താരം വ്യക്തമാക്കുന്നത്.

അത് സിനിമയുടെ ഭാഗമായിരുന്നു എന്നും സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സീനുകൾ ആയിരുന്നു എന്നതും അവർക്ക് മനസ്സിലാക്കാൻ സമയമെടുത്തു എന്നും താരം പറയുന്നുണ്ട്. മായാനദിക്ക് ശേഷവും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിക്കുകയുണ്ടായി. അഭിനയ മികവു കൊണ്ട് തന്നെയാണ് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമാക്കാൻ സാധിക്കുകയും ചെയ്യുന്നത്.

Aishu
Aishu
Aishua
Aishu

Be the first to comment

Leave a Reply

Your email address will not be published.


*