വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെ കുറിച്ചുള്ള മലയാളികളുടെ ധാരണ.. അഭിപ്രായം നിങ്ങൾക്കും പറയാം 👉 കമെന്റ്

പണ്ടത്തെ അപേക്ഷിച്ച് ഒരു സാധാരണ വിദ്യാഭ്യാസം എങ്കിലും ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്നുണ്ട്. എങ്കിലും ലൈംഗികതയെ കുറിച്ചുള്ള വിവര കുറവും തെറ്റിദ്ധാരണകളും ഇപ്പോഴും നിലനിൽക്കുന്നു എന്നത് സത്യമായ വസ്തുത തന്നെയാണ്. ലൈംഗികത എന്നു പറയുമ്പോഴേക്കും അത് പറയാൻ പാടില്ലാത്ത എന്തോ ഒന്നാണ് എന്ന ചിന്ത ഇപ്പോഴും ഉള്ളവർ ഉണ്ട്.

തുറന്നു സംസാരിക്കുകയും പറയുകയും പഠിക്കുകയും ചെയ്യേണ്ട മേഖലയാണ് ലൈംഗികത എന്ന് പറയാൻ പോലും ആളില്ലാത്ത അവസ്ഥയാണ് വർത്തമാന കാലത്തിൽ പലയിടങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണം എന്ന് പറഞ്ഞാലും തെറ്റാകില്ല. സെക്സിനെ കുറിച്ചും ആൺ-പെൺ ബന്ധങ്ങളെക്കുറിച്ചും എല്ലാം സംസാരിക്കാൻ തന്നെ പലർക്കും മടിയാണ് ഇന്നത്തെ കാലത്തും.

സാക്ഷര കേരളം എന്ന് അഭിമാനപൂർവ്വം പറയുന്ന പലരും വനിതാ കമ്മീഷന്റെ ഒരു വാർത്തയ്ക്ക് കീഴിൽ കമന്റുകൾ രേഖപ്പെടുത്തിയപ്പോഴാണ് ആർക്കും സംസ്കാരം ഇല്ല എന്ന് മനസ്സിലായത്. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണം എന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി പറഞ്ഞത് അത്രത്തോളം വലിയ പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാക്കിയിരുന്നു.

ചിലരുടെ കമന്റുകൾ ഇൽ നിന്ന് എന്താണ് ലൈംഗിക വിദ്യാഭ്യാസം എന്ന് പോലും അറിയാത്തവരാണ് സമൂഹത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നവർ എന്നു വരെ ചിന്തിക്കേണ്ട അവസ്ഥയായി. കാരണം സ്കൂളിൽ തന്നെ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടപ്പോൾ എന്നാൽ കൂടെ ഒരു പ്രസവ റൂമും ആയിക്കോട്ടെ എന്ന് പറഞ്ഞവരാണ് കൂടുതലും.

ലൈംഗിക വിദ്യാഭ്യാസം എന്നാൽ എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്ന് പഠിപ്പിക്കലാണ് എന്നാണ് പലരുടേയും ധാരണ. പലരും വിവാഹത്തിന് മുൻപ് സെക്സ് ചെയ്യുന്നതിനെ കുറിച്ച് ചർച്ചകൾ തുടങ്ങി വെച്ചിരുന്നു. പലർക്കും വിവാഹത്തിനു മുമ്പുള്ള സെക്സ് വൻപാപം ആണ് എന്നാണ് അഭിപ്രായം. ചിലർ മത അഭിപ്രായങ്ങൾ പറയുന്നവരുമുണ്ട്.

ചില മതങ്ങളിൽ വിവാഹത്തിനുശേഷം മാത്രമാണ് സെക്സ് ചെയ്യാൻ പറ്റൂ എന്നാണ് ഉള്ളത്. എന്നാൽ ഒരുപാട് പേർ വിവാഹം സെക്സുമായി കണക്ട് ചെയ്യേണ്ടതല്ല എന്ന് അഭിപ്രായപ്പെടുന്നവരാണ്. സെക്സ് വ്യക്തിപരമായ താൽപര്യം മാത്രമാണ് അതിന് ഇങ്ങനെ ഒരു ചർച്ചയുടെ ആവശ്യം പോലുമില്ല എന്ന അഭിപ്രായക്കാരും ഉണ്ട്. എന്തായാലും ഒരുപാട് വർഷങ്ങൾക്കു മുൻപേ തുടങ്ങിയ ഈ ചർച്ചകളിൽ ഇന്നും അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്.

ഒരു ആൺകുട്ടിയും പെൺകുട്ടിയും അടുത്തിരുന്നാൽ സദാചാര പോലീസ് ചമയുന്ന സുഹൃത്തുക്കളിൽ നിന്നും സൗഹൃദത്തിന് ഇടയിലും സാമൂഹിക ബന്ധങ്ങൾകിടയിലും ആൺ പെൺ വേർതിരിവുകൾക്ക് ഇടമില്ല എന്ന് പഠിപ്പിക്കുന്ന മനസ്സുകൾ ഉണ്ടാവണം. സെക്സിനെ നെഗറ്റീവായി കാണുന്ന സമൂഹത്തിൽ നിന്ന് പോസിറ്റീവായി കാണുന്ന സമൂഹം ഉണ്ടായാൽ ഒരുപാട് കുറ്റകൃത്യങ്ങൾ കുറയും എന്ന് വിദഗ്ധൻമാർ അഭിപ്രായപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*