വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് : ശ്രദ്ദ ദാസ്.. അതിന് വസ്ത്രമെവിടെ എന്ന് കമെന്റുകൾ 👉

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ശ്രദ്ധ ദാസ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി കന്നഡ എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ആറോളം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

2008 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ഏത് വേഷവും തനിക്ക് ചേരുമെന്ന് താരം ഈയടുത്തായി അഭിനയിച്ച സിനിമകളിലൂടെ തെളിയിച്ചിരിക്കുകയാണ്. ചെറുപ്പം മുതലേ അഭിനയത്തോട് അമിത താല്പര്യം പ്രകടിപ്പിച്ച താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിനു താരം നൽകിയ ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് എന്ന ക്യാപ്ഷൻ എഴുതി കിടിലൻ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

2008 ൽ സിദ്ദു ഫ്രം സീകകുളം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2010 ൽ പുറത്തിറങ്ങിയ ലാഹോർ എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി തെലുങ്കിലും ഹിന്ദിയിലുമായി ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

ഹോസ പ്രേമ പുരാണ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി കന്നട സിനിമ ഇൻഡസ്ട്രിയിൽ കാൽ വച്ചു. താരം മലയാളികൾക്കിടയിലും സുപരിചിതയാണ്. 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

Shraddh
Shraddha
Shraddha
Shraddha

Be the first to comment

Leave a Reply

Your email address will not be published.


*